ദേവിക ഇതുവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടില്ല…!! ദേവികയുടെ പുതിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെച്ച് വിജയ് മാധവ്…!! | Vijay Maadhhav devika Nambiar delivery updation malayalam

Vijay Maadhhav devika Nambiar delivery updation malayalam : നായികയായി അവതാരികയായും പ്രേക്ഷകർക്കും മുൻപിൽ നിറഞ്ഞുനിന്ന താരമാണ് ദേവിക നമ്പ്യാർ. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വിജയ് മാധവാണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇരുവരും സജീവ സാന്നിധ്യമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്ക് മുൻപിൽ എത്തിക്കാറുണ്ട്. ദേവികയുടെ പുത്തൻ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വളരെയധികം കൗതുകം ആണ്.

ദേവികയുടെ ഗർഭ കാലഘട്ടമാണ് കഴിഞ്ഞ കുറച്ചു നാളായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. ദേവികയുടെ കുക്കിംഗ് വീഡിയോകളും പ്രേക്ഷകർക്കും മുൻപിലേക്ക് എത്താറുണ്ട്. ദേവികയും വിജയ് മാധവും ഒന്നിച്ചു പാടിയ പാട്ട് ഈയടുത്താണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. ഇപ്പോഴിതാ വിജയ് മാധവ് മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നു.

ദേവിക എന്നാണ് ആശുപത്രിയിലേക്ക് പോകുന്നത് എന്നറിയാൻ നിരവധി ആരാധകർ ചോദിക്കുന്നു എന്നും, ഡെലിവറി ഡേറ്റ് അഞ്ചാം തീയതി ആണെന്നും അന്നേദിവസം ഹോസ്പിറ്റലിൽ പോകുമെന്നുമാണ് ഇരുവരും പറയുന്നത്. കൂടാതെ ഹോസ്പിറ്റലിൽ പോകാനുള്ള ബാഗ് പാക്കിങ്ങിൽ ആണ് രണ്ടുദിവസമായി ദേവിക. കഴിഞ്ഞ കുറച്ച് ദിവസമായി യൂട്യൂബിൽ ഇരുവരും പുതിയ വീഡിയോകൾ ഒന്നും പങ്കുവെച്ചിരുന്നില്ല. അതേത്തുടർന്നാണ് നിരവധി ചോദ്യങ്ങൾ വിജയ് മാധവിന് വന്നിരിക്കുന്നത്. ദേവിക ഹോസ്പിറ്റലിലെയും മറ്റു കാര്യങ്ങളും വീഡിയോകൾ ആയി പ്രേക്ഷകർക്കു മുൻപിലേക്ക് അവതരിപ്പിക്കണം എന്നാണ് പറയുന്നത്.

എന്നാൽ ഞാൻ ഇതുവരെ അതേപ്പറ്റി ഒന്നും ആലോചിച്ചിട്ടില്ല എന്നാണ് വിജയ് പറയുന്നത്. ദേവികയുടെ കാര്യം ആലോചിച്ച് വിജയിക്ക് ഇപ്പോഴെ ടെൻഷൻ ആണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നത്. ആശുപത്രിയിലെ വീഡിയോ ഇടണോ വേണ്ടയോ എന്ന് നിങ്ങൾ പറയണം എന്നാണ് വിജയ് പറയുന്നത്. വിജയിക്ക് ബോറടിക്കേണ്ട എന്നും അതുകൊണ്ട് വ്ലോഗ് എടുക്കാനും ആണ് ദേവിക ആവശ്യപ്പെടുന്നത്. ആശുപത്രിയിലേക്കുള്ള സാധനങ്ങൾ ദേവിക പാക്ക് ചെയ്യുന്നത് കണ്ട് വിജയ് ദേവികയെ കളിയാക്കുന്നതും ഇപ്പോൾ പങ്കുവെച്ച വീഡിയോയിൽ കാണാം. കൂടാതെ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പങ്കുവെച്ച വീഡിയോയിൽ താരം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ”ഡെലിവറി അപ്ഡേറ്റ്സ് അറിയാൻ വേണ്ടി ധാരാളം മെസ്സേജുകളും കോൾസും വരുന്നുണ്ട്, ഇതുവരെ ദേവിക അഡ്മിറ്റ് ആയിട്ടില്ല മിക്കവാറും 5ആം തീയതി ചെക്കപ്പ് കഴിഞ്ഞു അഡ്മിഷൻ ഉണ്ടാവും.
എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും തിരിച്ചും ഒരുപാട് ഒരുപാട് സ്നേഹം….”

Rate this post