വി‌എഫ്ഐ ബേസ്‌ലൈൻ വെൻ‌ചേഴ്‌സിന് നഷ്ടപരിഹാരമായി 4 കോടി രൂപ നൽകാൻ വിധി

പ്രൊ വോളി നടത്തിപ്പുമായി ബന്ധപ്പെട്ട് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വിഎഫ്ഐ) ലീഗിന്റെ നടത്തിപ്പുകാരായ ബേസ്‌ലൈൻ വെൻ‌ചേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 4 കോടി നൽകാൻ ആർബിട്രേറ്റർ ജസ്റ്റിസ് കെ. കണ്ണൻ (റിട്ട.) ഉത്തരവിട്ടു. ഉത്തവരവിലൂടെ വിഎഫ്ഐക്ക് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒരു സീസൺ മാത്രം ആയുസ്സ് ഉണ്ടായിരുന്ന ഇന്ത്യയിലെ വോളീബോൾ തന്നെ മാറ്റിമറിക്കാൻ സഹായിക്കുന്ന ഒരു ലീഗ് നടത്തിപ്പുകാരായ ബേസ്‌ലൈൻ വെൻ‌ചേഴ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്മായുള്ള കരാർ ഫെഡറേഷൻ റദ്ദാക്കിയതോടെയാണ് ബേസ്‌ലൈൻ നിയമ നടപടിയുമായി മുന്നോട് പോയത്.

മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം അടുത്തിടെ സ്ഥാപിച്ച ഏക ബെഞ്ച് നൽകിയ 50 പേജ് ഉത്തരവിൽ വിഎഫ്‌ഐയോട് നിയമപരമായ ഫീസായി 5 ലക്ഷം രൂപ. അതോടൊപ്പം, വ്യവഹാര നടപടികൾ ആരംഭിച്ച തീയതി മുതൽ പണമടയ്ക്കൽ തീയതി വരെ 12 ശതമാനം അധിക പലിശ അടക്കം ഏകദേശം ഇന്നത്തെ കണക്കനുസരിച്ച് 45 ലക്ഷം പലിശ അടക്കാൻ കോടതി നിർദേശം നൽകി.

കേസ് ഫയൽ ചെയ്ത സമയത്ത് വി.എഫ്.ഐ സെക്രട്ടറിയായിരുന്ന രാമവതർ സിംഗ് ജഖാർ ഉത്തരവിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പറഞ്ഞു. ഉത്തരവിൽ വൈരുദ്ധ്യങ്ങൾ ഉള്ളതിനാലാണ് അപ്പീൽ നൽകുന്നതെന്ന് അറിയിച്ചു. നഷ്ടപരിഹാരം നൽകുന്നതോടെ പ്രോ വോളിബോൾ ലീഗിന്റെ എല്ലാ അവകാശങ്ങളും വി‌എഫ്‌ഐക്ക് ബേസ്‌ലൈൻ വെൻ‌ചേഴ്സ് കൈമാറും.

ഇന്ത്യൻ വോളിബാളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരൻ സാധിക്കുമായിരുന്നു പ്രൊ വോളി ലീഗ് വിഎഫ്ഐ യുടെ നിരുത്തരപരമായ സമീപനങ്ങളുമാണ് വിജയകരമായ ഒരു സീസണിന് ശേഷം പ്രൊ വോളി ലീഗിനെ പെട്ടിയിലാക്കി അടച്ചു പൂട്ടിയത്. അനവധി യുവ താരങ്ങൾക്ക് അവസരങ്ങൾ നൽകാനും, കൂടുതൽ ആളുകളെ വോളിബാളിൽ ആകർഷിക്കാൻ കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് വിജയകരമായ ഒരു സീസണിന് ശേഷവും വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ കരാർ അവസാനിപ്പിച്ചത് എന്തിനാണെന്നും അതിനു എന്ത് ന്യായീകരണമാണ് വിഎഫ്ഐ നൽകുക എന്നും വ്യക്തമാക്കണമെന്നും ആദ്യ സീസണിൽ ലീഗിന് ചുക്കാൻ പിടിച്ച ബേസ്‌ലൈൻ വൈസ് പ്രസിഡന്റ് ജോയ് ഭട്ടാചാര്യചോദിച്ചു.