സഞ്ജുവിനൊപ്പം കൂടി ഇതിഹാസ താരങ്ങൾ 😱😱ഡീആർഎസ്‌ വൈഡിലും വരട്ടെ!!!ആവശ്യം ശക്തം

തിങ്കളാഴ്ച്ച (മെയ് 2) നടന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 7 വിക്കറ്റിന് പരാജയപ്പെട്ടതോടെ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്‌ സീസണിലെ നാലാം തോൽവി നേരിടുകയും, പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു. അവസാന ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ, ആർആർ ബൗളർമാർ ഒരു നിമിഷം മത്സരത്തിന്റെ ഫലം മാറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും, അവസാന നിമിഷം പ്രതീക്ഷകൾ കൈവിടുകയായിരുന്നു.

അതേസമയം, ഇന്നിംഗ്സിന്റെ 19-ാം ഓവറിലെ അവസാന ബോൾ ഓൺ-ഫീൽഡ് അമ്പയർ വൈഡ് വിളച്ചതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചകൾ ഉയർന്നു. പ്രസിദ് കൃഷ്ണ ബോൾ ചെയ്യുന്നതിന് മുമ്പ് തന്നെ കെകെആർ ബാറ്റർ നിതീഷ് റാണ തന്റെ ക്രീസിൽ അൽപ്പം വൈഡ് ലൈനോട്‌ ചേർന്നാണ് നിന്നിരുന്നത്, പ്രസിദ് ബാറ്ററുടെ സ്റ്റാൻസ് പിന്തുടർന്ന് പന്തെറിയുകയും ചെയ്തു. എന്നാൽ, അമ്പയർ നിതിൻ മേനോൻ അത് വൈഡ് ആയി കണക്കാക്കി. അമ്പയറുടെ തീരുമാനത്തിൽ ഒട്ടും തൃപ്തനല്ലാതിരുന്ന ആർആർ ക്യാപ്റ്റൻ സഞ്ജു സാംസൺ ഏറെ നേരം അമ്പയറോട് സംസാരത്തിൽ ഏർപ്പെട്ടു.

ഇപ്പോഴിത, വിഷയത്തിൽ മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ഡാനിയൽ വെട്ടോറി അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ്. വൈഡുകളും ഹൈറ്റ് നോ ബോളുകളും ഡിആർഎസിന് കീഴിൽ വരണമെന്നും കളിക്കാർക്ക് അമ്പയറുടെ തീരുമാനം മാറ്റാൻ അവസരം നൽകണമെന്നുമാണ് വെട്ടോറിയുടെ അഭിപ്രായം. വൈഡ്, അരക്കെട്ട് ഉയരത്തിലുള്ള നോബോളുകൾ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ പലതവണ ബൗളർമാർക്ക് എതിരായിട്ടുണ്ടെന്നും ഡാനിയൽ വെട്ടോറി ചൂണ്ടിക്കാട്ടി.

“വളരെ അടുപ്പമുള്ള ബൗളർമാർക്ക് അനുകൂലമായി അമ്പയർമാരുടെ തീരുമാനങ്ങൾ പോകുന്നതും തെറ്റിദ്ധാരണകളുടെ പുറത്ത് അമ്പയർമാർ തീരുമാനങ്ങൾ എടുക്കുന്നതും കണ്ടിട്ടുണ്ട്. ആ തെറ്റുകൾ തിരുത്താൻ കളിക്കാർക്ക് അനുവദിച്ച വഴിയാണ്‌ ഡിആർഎസ്. അതുകൊണ്ട്, തീർച്ചയായും വൈഡുകളും നോ-ബോളുകളും അവലോകനം ചെയ്യാൻ കളിക്കാരെ അനുവദിക്കണം,” ഡാനിയൽ വെട്ടോറി പറഞ്ഞു.