രോഹിത് ക്യാപ്റ്റൻസിയിലും പ്രശ്നങ്ങൾ 😳😳😳വിമർശനം കടുപ്പിച്ചു കൈഫ്‌

ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിന മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. മത്സരത്തിൽ ഇന്ത്യ മോശം ബാറ്റിംഗ് പ്രകടനം പുറത്തെടുത്തതാണ് ടീമിനെ പരാജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ കെഎൽ രാഹുൽ (73) ഒഴികെ ഇന്ത്യൻ നിരയിൽ മറ്റാർക്കും തന്നെ 30+ സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മുൻ ക്രിക്കറ്റർമാർ ഉൾപ്പെടെയുള്ളവർ ക്യാപ്റ്റൻ രോഹിത്തിൽ നിന്ന് സംഭവിച്ച ചില പിഴവുകൾ ചൂണ്ടിക്കാണിച്ച് രംഗത്ത് എത്തിയത്.

ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തിൽ 5 ബാറ്റർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ പ്ലെയിങ് ഇലവൻ സെറ്റ് ചെയ്തത്. ഓൾറൗണ്ടർമാർക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആയിരുന്നു ഇന്ത്യയുടെ പ്ലെയിങ് ഇലവൻ. എന്നാൽ അവർ ആരും തന്നെ ബാറ്റിംഗിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. വാഷിംഗ്‌ടൺ സുന്ദർ 19 റൺസ് സ്കോർ ചെയ്തപ്പോൾ, ഷഹബാസ് അഹമ്മദ് റൺസ് ഒന്നും എടുക്കാതെ പുറത്താവുകയായിരുന്നു. രോഹിത്തിന്റെ ചില തീരുമാനങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്‌ .

“ക്യാപ്റ്റൻസി വളരെ സാധാരണമായിരുന്നു. രോഹിത് ശർമയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. അവൻ നല്ല ക്യാപ്റ്റൻ ആണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ കളിക്കുന്ന ടീമും അദ്ദേഹം വരുത്തുന്ന മാറ്റങ്ങളും പുനപരിശോധിക്കേണ്ടതുണ്ട്. വാഷിംഗ്‌ടൺ സുന്ദർ 5 ഓവർ ബൗൾ ചെയ്തു, 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. മാത്രമല്ല വാഷിംഗ്‌ടൺ സുന്ദർ ഒരു ബൗണ്ടറി പോലും വഴങ്ങിയതുമില്ല. എന്നാൽ രോഹിത് ശർമ പിന്നീട് അവനെക്കൊണ്ട് ബൗൾ ചെയ്യിപ്പിച്ചില്ല,” കൈഫ്‌ പറയുന്നു .

“പരിചയസമ്പത്തില്ലാത്ത ഫാസ്റ്റ് ബൗളർമാർക്കൊപ്പം ആണ് രോഹിത് പോയത്. കുൽദീവ് സെൻ തന്റെ ആദ്യ മത്സരം കളിക്കുകയായിരുന്നു. നിങ്ങൾ ചാഹറിനെ കുറിച്ച് സംസാരിക്കുന്നു, അതിന് അയാൾക്ക് അർഹിച്ച ഇടം ലഭിക്കുന്നില്ലല്ലോ, ചില സമയങ്ങളിൽ കളിക്കുന്നു മറ്റ് അവസരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നു. ശാർദൂൽ താക്കൂർ സ്ഥിരമായി കളിക്കാറില്ല. ബുംറയും ഷമിയും ഇവിടെയില്ല, ഭുവനേശ്വർ കുമാർ ഏകദിനം കളിക്കില്ല. ഈ യാഥാർത്ഥ്യങ്ങൾ എല്ലാം ഉൾക്കൊണ്ടു വേണം രോഹിത് കളിയെ നിയന്ത്രിക്കേണ്ടത്,” കൈഫ്‌ പറഞ്ഞു .

Rate this post