യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ നല്ലകണ്ണ് എന്ന കഥാപാത്രത്തെ ഓർമയില്ലേ😮 താരം ഇവിടെ ഉണ്ട്

ഒരുപാട് കാലം സിനിമയിൽ നിലനിൽക്കുന്ന ചില താരങ്ങളുണ്ട്. ഒരുപക്ഷേ അവരെ കൂടുതൽ ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങി പോകാൻ വിധിക്കപ്പെട്ടവരായിരിക്കും അവർ. അത്തരത്തിലുള്ള ഒരു നടനെ കുറിച്ചാണ് പറയാൻ പോകുന്നത്. വേണു മച്ചാട് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 25ഓളം വർഷങ്ങളായി സിനിമയിൽ ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുന്നുണ്ട്. സ്കൂൾ കാലം മുതൽ തന്നെ നാടകത്തോടുള്ള അഭിനിവേശമായിരുന്നു അദ്ദേഹത്തെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്. വടക്കാഞ്ചേരികാരുടെ പ്രിയപ്പെട്ട ഒരു അനൗൺസർ കൂടിയാണ് ഈ കലാകാരൻ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

നൂറിലധികം നാടകങ്ങളിൽ ആണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. സിനിമകളിലും മികച്ച കഥാപാത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും അധികമാർക്കും ഓർമ കാണില്ല ഈ നടനെ. അഞ്ഞൂറിലധികം സിനിമകളിൽ വേഷമിട്ട ഈ നടനെ ഇപ്പോഴും പരിചയമില്ലാത്തവർ നിരവധിയാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ നല്ലകണ്ണ് എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. പച്ചക്കുതിരയിലെ ജൂനിയർ ആർട്ടിസ്റ്റ് വേഷത്തിൽ താരം എത്തിയിട്ടുണ്ട്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിൽ ഒരു ജ്യോതിഷിയുടെ വേഷത്തിലായിരുന്നു താരം എത്തിയത്. അതുപോലെ നിരവധി ചെറിയ ചെറിയ വേഷങ്ങളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ജോക്കർ, മധുരനൊമ്പരക്കാറ്റ്, ദ്രൗപതി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, മീശമാധവൻ, നമ്മൾ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മേൽവിലാസം ശരിയാണ്, ബെൻജോൺസൺ, പച്ചക്കുതിര, ആനചന്തം,കഥപറയുമ്പോൾ, ഭാഗ്യദേവത,സന്മനസ്സുള്ള അപ്പുക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ തന്നെയാണ് അദ്ദേഹം അനശ്വരമാക്കിയിട്ടുള്ളത്. ഈ അനശ്വര കലാകാരന് സിനിമ എന്നും ഒരു അഭിനിവേശമായിരുന്നു.

മികച്ച രീതിയിലുള്ള കഥാപാത്രങ്ങൾ ഇത്രയും കാലത്തിനിടയ്ക്ക് താരത്തെ തേടി എത്തിയിട്ടില്ല എന്നതാണ് സത്യം. ഒരു ജൂനിയർ ആർട്ടിസ്റ്റ് എന്ന ലേബലിൽ താരം വീണ്ടും താഴ്ത്തപ്പെട്ട പോവുകയായിരുന്നു ചെയ്തത്. ഇത്തരത്തിൽ നിരവധി കലാകാരന്മാർ മലയാളസിനിമയിൽ വേറെയും ഉണ്ട് എന്നതാണ് സത്യം.