ഞങ്ങൾക്കുമുണ്ടെടാ വേറെ ലെവൽ ഫിനിഷർ 😱സൂപ്പർ വെടിക്കെട്ടുമായി വെങ്കടേഷ് അയ്യർ

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാം ടി :20യിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്ക് ബാറ്റിങ്ങിൽ മികച്ച ടോട്ടൽ സമ്മാനിച്ച് വെങ്കടേഷ് അയ്യറും സൂര്യകുമാർ യാദവും. തുടക്കത്തിൽ തകർന്ന ഇന്ത്യക്ക് കരുത്തായി മാറിയത് ഇരുവരുടെയും അഞ്ചാം വിക്കെറ്റ് പാർട്ണഷിപ്പ്

മത്സരത്തിൽ നാല് മാറ്റങ്ങളുമായി കളിക്കാൻ എത്തിയ ഇന്ത്യക്കായി ഇഷാൻ കിഷൻ : ഋതുരാജ് ഗെയ്ക്ഗ്വാദ് ഓപ്പണിങ് ജോഡിയാണ് ഓപ്പണിങ്ങിൽ എത്തിയത്. എന്നാൽ ഇരുവർക്കും തിളങ്ങാൻ സാധിച്ചില്ല. ഗെയ്ക്ഗ്വദ് (4 റൺസ്‌ ),ഇഷാൻ കിഷൻ (34 റൺസ്‌ ), ശ്രേയ്സ് അയ്യർ (25 റൺസ്‌ )എന്നിവർ പുറത്തായ ശേഷം എത്തിയ നായകനായ രോഹിത് ശർമ്മ വെറും ഏഴ് റൺസിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടലായി മാറി. എന്നാൽ ശേഷം ഒന്നിച്ച സൂര്യകുമാർ യാദവും വെങ്കടേഷ് അയ്യറും ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ട് നയിച്ചു. അറ്റാക്കിങ് ശൈലിയിൽ ഇരുവരും ബാറ്റ് വീശിയപ്പോൾ ഒരുവേള വെസ്റ്റ് ഇൻഡീസ് ടീമിന് ഉത്തരം ഇല്ലാതെ ആയി. ബൗളർമാരെ എല്ലാം സമ്മർദ്ദത്തിലാക്കി 360 ഡിഗ്രി ഷോട്ടുകൾ കളിച്ച സൂര്യകുമാർ യാദവ് വെറും 31 ബോളിൽ ഒരു ഫോറും 7 സിക്സ് അടക്കം 65 റൺസ്‌ അടിച്ചപ്പോൾ 19 ബോളിൽ 4 ഫോറും 2 സിക്സ് വെങ്കടേഷ് അയ്യർ തിളങ്ങി

അതേസമയം വെങ്കടേശ് അയ്യർ ഇന്നത്തെ ഈ ഒരു മാസ്‌മരിക ഇന്നിങ്സ് വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. വരുന്ന ലോകകപ്പിൽ ഒരു സ്പെഷ്യൽ ആൾറൗണ്ടർ റോളിൽ വെങ്കടേശ് അയ്യർ എത്തുന്നത് ഇന്ത്യൻ ടീമിന് നൽകുന്ന ആശ്വാസം വളരെ വലുതാണ്. കൂടാതെ ഹാർധിക്ക് പാണ്ട്യക്ക് പകരക്കാരനെ വെങ്കടേഷ് അയ്യറിൽ നിന്നും ഇന്ത്യൻ ടീം കണ്ടെത്തി എന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകർ അഭിപ്രായം.

ഇന്ത്യൻ പ്ലെയിങ് ഇലവൻ : Ruturaj Gaikwad, Ishan Kishan(w), Rohit Sharma(c), Shreyas Iyer, Suryakumar Yadav, Venkatesh Iyer, Deepak Chahar, Shardul Thakur, Harshal Patel, Ravi Bishnoi, Avesh Khan