അയ്യോ ദേ ബോൾ വരുന്നേ 😱ഇന്ത്യൻ താരങ്ങളെ ഓടിച്ച് വെങ്കടേഷ് അയ്യർ ഫോർ

വെസ്റ്റ് ഇൻഡീസ് എതിരായ രണ്ടാം ടി :20യിൽ മിന്നും ജയമാണ് രോഹിത് ശർമ്മയും സംഘവും സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ 8 റൺസ്‌ ജയത്തോടെ പരമ്പരയിൽ 2-0ന് അധിപത്യം ഉറപ്പിക്കാൻ ടീം ഇന്ത്യക്ക് സാധിച്ചപ്പോൾ അവസാന ഓവർ വരെ പോരാടിയിട്ടും ജയത്തിലേക്ക് എത്താൻ സാധിക്കാത്ത നിരാശയിലാണ് വിൻഡീസ് ടീം.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം 186 റൺസ്‌ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ വിൻഡീസ് ടീമിന് 178 റൺസിലേക്ക് മാത്രമാണ് എത്താൻ സാധിച്ചത്. ഇന്ത്യക്കായി പേസർമാർ അവസാന ഓവറുകളിൽ മനോഹരമായ ബൗളിംഗ് പ്രകടനം കാഴ്ചവെച്ചതോടെ ഇന്ത്യൻ ജയം സാധ്യമായി. അവസാന ഓവറിൽ ഹർഷൽ പട്ടേൽ സമ്മർദ്ദത്തെ നേരിട്ടു ഇന്ത്യക്ക് ജയം ഒരുക്കിയപ്പോൾ പത്തൊൻപ്പതാം ഓവറിൽ നാല് റൺസ്‌ മാത്രമാണ് ഭുവി നൽകിയത്. വിൻഡീസ് ടീമിൽ നിക്കോളാസ് പൂരൻ, റോവ്മാൻ പവൽ എന്നിവരുടെ അർദ്ധ സെഞ്ച്വറികൾ ശ്രദ്ധേയമായി എങ്കിലും ജയത്തിലേക്ക് എത്താൻ സാധിച്ചില്ല.

എന്നാൽ ഇന്നലത്തെ മത്സരത്തിലെ ഒരു രസകരമായ സംഭവമാണ് ക്രിക്കറ്റ്‌ ലോകത്ത് ഇപ്പോൾ ട്രെൻഡിംഗ് ആയി മാറുന്നത്.ഇന്ത്യൻ ഇന്നിങ്സിലെ പതിനാറാം ഓവറിലെ മൂന്നാമത്തെ ബോളിൽ വെങ്കടേഷ് അയ്യർ നേടിയ ഒരു ഫോർ അതിവേഗം ഇന്ത്യൻ ക്യാംപിലേക്ക് പാഞ്ഞുവന്നത് തന്നെയാണ്. കോട്രൽ ബോളിൽ വെങ്കടേഷ് അയ്യർ പായിച്ച ഷോട്ട് വരുന്നത് കണ്ട ഇന്ത്യൻ താരങ്ങളെല്ലാം ഓടി മാറുന്നത് ഒരുവേള ചിരി പടർത്തി. ബോൾ വരവിൽ കോഹ്ലി അടക്കം ഓടി മാറുന്നത് നമുക്ക് കാണാൻ സാധിച്ചു. ഈ ഫോർ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

അതേസമയം ഇന്നലെ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിൽ വളരെ നിർണായകമായി മാറിയത് അഞ്ചാം വിക്കറ്റിലെ വെങ്കടേഷ് അയ്യർ : റിഷാബ് പന്ത് കൂട്ടുകെട്ട് തന്നെയാണ് .ഇരുവരും അറ്റാക്കിങ് ബാറ്റിങ്ങിൽ കൂടി 76 റൺസാണ് കൂട്ടിചേർത്തത്. വെങ്കടേഷ് അയ്യർ 33 റൺസുമായി തിളങ്ങിയപ്പോൾ റിഷാബ് പന്ത് 52 റൺസ്‌ നേടി