അയ്യോ വേദനിക്കുന്നേ ഓടി വാ ക്യാപ്റ്റൻ 😱ക്യാച്ച് പിന്നാലെ സംഭവിച്ചതെന്തെന്ന് അറിയാതെ താരങ്ങൾ

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ക്ലീൻ സ്വീപ് വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. ധർമശാലയിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ 6 വിക്കറ്റിന് ശ്രീലങ്കക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോൾ, ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ (73*) അർദ്ധസെഞ്ച്വറി നേടി. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും അർദ്ധസെഞ്ച്വറി നേടിയ അയ്യരെ മാൻ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുത്തു.

മത്സരത്തിൽ ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കൻ ക്യാപ്റ്റൻ ഷനകയുടെ കണക്കുക്കൂട്ടലുകൾ അപ്പാടെ തകരുന്ന കാഴ്ച്ചയാണ് ശ്രീലങ്കൻ ബാറ്റിംഗ് ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. ടോപ് ഓർഡർ ബാറ്റർമാർ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറാൻ ആരംഭിച്ചതോടെ, ഒരു സമയത്ത് ശ്രീലങ്ക 29/4 എന്ന നിലയിലേക്ക് തകർന്നടിഞ്ഞു. ടീം തകർച്ച നേരിടുന്ന സമയത്ത് 5-ാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ചാണ്ടിമൽ (22) നൊപ്പം ഷനക മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി വരുന്നതിനിടയിലാണ് ഹർഷൽ പട്ടേലിന്റെ ബോളിൽ വെങ്കിട്ടേഷ് അയ്യരുടെ കൈകളിൽ അകപ്പെട്ട് ചാണ്ടിമൽ പുറത്തായത്.

എന്നാൽ, 13-ാം ഓവറിലെ വിക്കറ്റിന് വഴിയൊരുക്കിയ ആദ്യ പന്ത്, ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ആശങ്കയും സന്തോഷവും നിറഞ്ഞതായിരുന്നു.കാരണം, ഹർഷൽ പട്ടേലിന്റെ പന്ത് നേരിടുന്നതിൽ ശ്രീലങ്കൻ ബാറ്റർ ചാണ്ടിമലിന്റെ ജഡ്ജമെന്റ് പിഴച്ചതോടെ, പന്ത് ബാക്ക്‌വേഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന വെങ്കിട്ടേഷ് അയ്യരുടെ കൈകളിൽ അകപ്പെടുകയായിരുന്നു.

എന്നാൽ, വളരെ താഴ്ന്നു വന്ന പന്ത്, സഹസികമായി പിടിക്കാൻ ശ്രമിച്ചെങ്കിലും, കൈകൾക്കുള്ളിലൂടെ കടന്ന പന്ത് ഇന്ത്യൻ താരത്തിന്റെ ഉദരത്തിൽ തട്ടുകയായിരുന്നു. അതോടെ വേദന സഹിക്ക വയ്യാതെ അയ്യർ പുളയുകയും ചെയ്തതോടെ, സഹതാരങ്ങളുടെ മുഖത്ത് ആശങ്ക പടർന്നു. എന്നാൽ, അദ്ദേഹത്തിന് കാര്യമായ പരിക്ക് സംഭവിക്കാതിരുന്നത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസമായി.