
രാവിലത്തെ എളുപ്പത്തിലൊരു ചായക്കടി!! മാവ് പൊങ്ങാൻ വെക്കേണ്ട.. ഞൊടിയെടിയിൽ തയ്യാറാക്കാം | Vellapaniyaram & Mulak Chutney
അതും മാവ് അരച്ച് പൊങ്ങാൻ വയ്ക്കുകയോ ഒന്നും ചെയ്യാതെ. എങ്ങനെ എന്നല്ലേ? അതിനായി ഇതോടൊപ്പം കാണുന്ന വീഡിയോ മുഴുവനായും കണ്ടാൽ മതി. വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണ് വെള്ളപ്പണിയാരം. ചെട്ടിനാട് സ്പെഷ്യൽ ആണ് ഈ വിഭവം. മാവ് തലേ രാത്രി ഉണ്ടാക്കി പൊങ്ങാൻ ഒന്നും വയ്ക്കേണ്ട ആവശ്യമേ ഇല്ല.

ഇത് ഉണ്ടാക്കാനായി ഒരു കപ്പ് പച്ചരിയും രണ്ട് സ്പൂൺ ഉഴുന്നും നല്ലത് പോലെ കഴുകി ഒരു മണിക്കൂർ എങ്കിലും കുതിരാൻ വയ്ക്കണം. ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടതിനു ശേഷം കുറച്ച് പാലും പഞ്ചസാരയും ഉപ്പും തണുത്ത വെള്ളവും ചേർത്ത് നല്ലത് പോലെ അരച്ച് എടുക്കണം. ഒരു ചീനച്ചട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ചിട്ട് കുറച്ചു മാവ് എണ്ണയിൽ പതിയെ ഒഴിക്കണം.
ഇത് ഒന്നു മൊരിഞ്ഞു വരുന്നത് വരെ തിരിച്ചും മറിച്ചും എടുക്കണം. ഇതോടൊപ്പം കഴിക്കാവുന്ന ഒന്നാണ് കാരാ ചട്ണി. ഇത് ഉണ്ടാക്കാനായി കുറച്ചു വറ്റൽ മുളകും ചെറിയ ഉള്ളിയും വെളുത്തുള്ളിയും തക്കാളിയും കൂടി ഒരു മിക്സിയുടെ ജാറിൽ നല്ലത് പോലെ അരച്ച് എടുക്കണം. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകും ഉഴുന്നും വറ്റൽ മുളകും കറിവേപ്പിലയും ഇട്ടതിനു ശേഷം അരച്ചു വച്ചിരിക്കുന്നവ ഇതിലേക്ക് ചേർക്കുക. ഒപ്പം ഒരൽപ്പം പുളിവെള്ളവും ഉപ്പും കൂടി ചേർക്കണം. Vellapaniyaram & Mulak Chutney, Easy Breakfast