പച്ചക്കറികൾ കുട്ട നിറയെ വിളവെടുക്കാം; ഒരു ഉരുളകിഴങ്ങ് മാത്രം മതി | Vegetables Cultivation Tips Malayalam

Vegetables Cultivation Tips Malayalam : മലയാളിക്ക് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ ആകാത്തതാണ് പച്ചക്കറി. ഇപ്പോൾ കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും ഇതിന് വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറി വിളയായ പാവലിന് വര്‍ദ്ധിച്ച പോഷക മൂല്യത്തോടൊപ്പം ഒരുപാട് ഔഷധ ഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും

പാവല്‍ സത്യത്തിൽ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതു സമയത്തും പാവല്‍ കൃഷി നമുക്ക് ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് ശെരിക്കും കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍ കൃഷിയില്‍ കീട -രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് നമ്മൾ കാണുന്നത്. ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാ സഹായികളായ

മൂലകങ്ങള്‍ കിട്ടുന്നതിനാണ് പൊതുവെ ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിര കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍ മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടി കൊണ്ടിരിക്കണം. രാവിലെയും വൈകുന്നേരവുമായി

ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നത് ആണ് നല്ലത്. പച്ചക്കറി നിറയെ ഉണ്ടാകാൻ അടുക്കളയിലെ പാഴ്വസ്തുക്കള്‍ മാത്രം മതി. ഒരു വലിയ കിഴങ്ങു അരിഞ്ഞത്, പഴങ്കഞ്ഞി, 3 ദിവസം പഴകിയ കുറുകിയ കഞ്ഞി വെള്ളം, ചായച്ചണ്ടി നന്നായി അരച്ചെടുത്തു വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാം. ശേഷം ഇത് പച്ചക്കറികൾക്ക് ഒഴിച്ച് കൊടുക്കാം. Video credit : PRS Kitchen