സഞ്ജുവല്ല ലോകക്കപ്പ് കളിക്കേണ്ടത് 😱മറ്റൊരു താരം പേരുമായി സെവാഗ്

വരാനിരിക്കുന്ന ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറക്കുന്ന ഇന്ത്യൻ ടീമിൽ താൻ പ്രതീക്ഷിക്കുന്ന വിക്കറ്റ് കീപ്പർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. വിക്കറ്റ് കീപ്പർ റോളിൽ റിഷഭ് പന്തിന്റെ സാധ്യത കൂടുതലാണെങ്കിലും, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വെറ്റെറൻ താരം ദിനേശ് കാർത്തിക് എന്നിവരെല്ലാം ആ സ്പോട്ടിനായി മത്സരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, സെവാഗിന്റെ അഭിപ്രായം തീർത്തും വ്യത്യസതമാണ്.

പഞ്ചാബ് കിംഗ്‌സ് വിക്കറ്റ് കീപ്പർ-ബാറ്ററായ ജിതേഷ് ശർമ്മയിലാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകർഷനായിരിക്കുന്നത്. യുവ താരത്തിൽ തനിക്ക് വളരെ മതിപ്പുണ്ടെന്ന് പറഞ്ഞ സെവാഗ്, അതേസമയം ഒരു റിസർവ് വിക്കറ്റ് കീപ്പർ-ബാറ്ററായി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവതാരത്തെ പിന്തുണയ്ക്കുന്നു. വിദർഭയ്ക്ക് വേണ്ടി സ്ഥിരതയാർന്ന ആഭ്യന്തര പ്രകടനനം നടത്തുന്നവരിൽ ഒരാളായതിന് ശേഷമാണ് ജിതേഷ് ഈ സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ചത്.

പഞ്ചാബ് കിംഗ്സ് മധ്യനിരയിൽ സ്ഥിരതയാർന്ന പ്രകടനമാണ് യുവതാരം പുറത്തെടുക്കുന്നത്. സീസണിൽ തന്റെ ഫിനിഷിംഗ് കഴിവും ജിതേഷ് വെളിപ്പെടുത്തിയതാണ്. “അവൻ (ജിതേഷ് ശർമ്മ) അൽപ്പം മതിപ്പുളവാക്കി. അതിനാൽ അവനെയും ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണോ? ഐപിഎല്ലിൽ ആരു റൺസ് നേടിയാലും അവരെ ലോകകപ്പിനുള്ള സാധ്യതയുള്ള കളിക്കാരുടെ വിഭാഗത്തിൽ നിലനിർത്തുന്നതിനാലാണ് ഞാൻ ഈ ചോദ്യം ചോദിക്കുന്നത്,” സെവാഗ് ക്രിക്ബസിനോട് പറഞ്ഞു.

“പക്ഷേ സംശയമില്ല, അവൻ എന്നെ വളരെയധികം ആകർഷിച്ചു. എനിക്ക് ടീമിനെ തിരഞ്ഞെടുക്കാനാകുമെങ്കിൽ, ടി20 ലോകകപ്പിനുള്ള രണ്ടാം വിക്കറ്റ് കീപ്പർ-ബാറ്ററായി ഞാൻ അവനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകും. ഇഷാൻ കിഷൻ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററാണ്, ഋഷഭ് പന്ത് ഒരു വിക്കറ്റ് കീപ്പർ-ബാറ്ററാണ്, (വൃദ്ധിമാൻ) സാഹ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററാണ്, എന്നാൽ ഇവരിൽ നിന്നെല്ലാം എന്നെ ഏറ്റവും ആകർഷിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അത് ജിതേഷ് ശർമ്മയാണ്,” സെവാഗ് പറഞ്ഞു.