രണ്ട് ബോളിൽ 21 റൺസ്‌ 😱😱വീരുവിന്റെ വണ്ടർ റെക്കോർഡ്!!കാണാം വീഡിയോ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദ്ര സെവാഗ്. ഇന്ത്യയ്ക്കുവേണ്ടി വെള്ള കുപ്പായത്തിൽ ആദ്യ ട്രിപ്പിൾ സെഞ്ച്വറി നേടുകയും, ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുകയും ചെയ്ത സെവാഗ്, ഒരു ബാറ്റർക്ക് എന്തെല്ലാം സാധ്യമാണോ അതെല്ലാം ചെയ്തുതീർക്ത്താണ് ക്രിക്കറ്റിന്റെ പടിയിറങ്ങിയത് എന്നുതന്നെ പറയാം. വീരേന്ദ്ര സെവാഗ് ബാറ്റെടുത്താൽ അനായാസം എന്നൊന്ന് ഇല്ല എന്ന് തന്നെ പറയാം.

അതിന്, ഏറ്റവും വലിയ ഉദാഹരണമാണ് 2004-ൽ കറാച്ചിയിൽ നടന്ന ഇന്ത്യ – പാകിസ്ഥാൻ ഏകദിന മത്സരത്തിൽ പാകിസ്ഥാനെതിരെ അത്ഭുതകരമായി 2 പന്തിൽ 21 റൺസ് നേടിയ പ്രകടനം. പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ റാണ നവ്ദുൽ ഹസ്സനെതിരെയായിരുന്നു സെവാഗിന്റെ ഗംഭീര ബാറ്റിംഗ് പ്രകടനം. നവ്ദുൽ ഹസ്സൻ എറിഞ്ഞ ഇന്നിംഗ്സിന്റെ 11-ാം ഓവറിലാണ് വിരേന്ദർ സെവാഗ് തന്റെ ബാറ്റിന്റെ ചൂട് ശരിക്കും കറാച്ചിയിൽ പാക് നിരക്ക് ബോധ്യപ്പെടുത്തി നൽകിയത്.

റാണ നവ്ദുൽ ഹസ്സൻ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് ബോളുകളും സെവാഗ് ബൗണ്ടറി കടത്തുകയായിരുന്നു. അവ രണ്ടും നോ-ബോളുകൾ ആയതുകൊണ്ട് തന്നെ ഓവറിലെ ആദ്യ ബോൾ രേഖപ്പെടുത്തുന്നതിന് മുന്നേ നവ്ദുൽ ഹസ്സൻ 10 റൺസ് വഴങ്ങി. എന്നാൽ, നവ്ദുൽ ഹസ്സന്റെ തൊട്ടടുത്ത രണ്ട് ബോളുകളിലും സെവാഗിന് റൺ നേടാനായില്ല. പക്ഷെ, അതിലെ ആദ്യത്തെ ബോളും നോ-ബോൾ ആയിരുന്നു. ഇതോടെ, ഓവറിലെ ആദ്യ ബോൾ രേഖപ്പെടുത്തിയപ്പോഴേക്കും, ആ ഓവറിൽ നിന്ന് എതിർ ടീമിന്റെ സ്കോർ ബോർഡിൽ 11 റൺസ് കൂട്ടിച്ചേർക്കപ്പെട്ടു.

തുടർന്നും, നവ്ദുൽ ഹസ്സൻ രണ്ട് നോ-ബോളുകൾ തുടർച്ചയായി എറിഞ്ഞു. അതിൽ ആദ്യത്തെ ബോൾ സെവാഗ് ബൗണ്ടറി കണ്ടെത്തി. 7-ാം ഡെലിവറിയായി നവ്ദുൽ ഹസ്സൻ ഓവറിലെ രണ്ടാമത്തെ ലീഗൽ ബോൾ എറിഞ്ഞു. അതും സെവാഗ് ബൗണ്ടറി നേടിയതോടെ, 11-ാം ഓവറിലെ രണ്ടാം ബോൾ എരിഞ്ഞപ്പോഴേക്കും, നവ്ദുൽ ഹസ്സൻ 21 റൺസ് വഴങ്ങി. ഇന്നിംഗ്സിന്റെ മറ്റൊരു ഓവറിൽ നവ്ദുൽ ഹസ്സൻ തന്നെയാണ് സെവാഗിന്റെ വിക്കറ്റ് വീഴ്ത്തിയത് എന്ന് കൂടി കൂട്ടിവായ്ക്കുമ്പോൾ, ഈ മത്സരം കൂടുതൽ കൗതുകകരമായി മാറുന്നു.