സിദ്ധുവിനെ പുച്ഛത്തോടെ നോക്കി വേദിക…വേദികയുടെ ആഘോഷങ്ങൾ ഇവിടെ തുടങ്ങുന്നു…!! |sidhu vedhika

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവനൊപ്പം ഈ പരമ്പരയിൽ പ്രധാനവേഷങ്ങളിൽ എത്തുന്ന രണ്ട് താരങ്ങളാണ് കെ കെ മേനോനും ശരണ്യ ആനന്ദും. മീര വാസുദേവൻ അവതരിപ്പിക്കുന്ന സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ ഭർത്താവാണ് കെ കെ മേനോൻ അവതരിപ്പിക്കുന്ന സിദ്ധാർഥ് എന്ന കഥാപാത്രം. എന്നാൽ സുമിത്രയെ ഉപേക്ഷിച്ച് ഓഫീസിലെ സഹപ്രവർത്തകയായ വേദികയ്ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു സിദ്ധാർഥ് എന്ന സിദ്ധു.

വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടിയും നർത്തകിയുമായ ശരണ്യ ആനന്ദ് ആണ്. കുടുംബവിളക്കിന്റെ കഥാവഴിയിൽ ഇപ്പോൾ സുമിത്രയുടെ പുനർവിവാഹമാണ്. സുമിത്രയെ ഉപേക്ഷിച്ച് പുതിയ ജീവിതം തേടിയെങ്കിലും മറ്റൊരാൾക്ക് മുൻപിൽ കഴുത്ത് നീട്ടുന്ന തന്റെ ആദ്യഭാര്യയുടെ മുഖം സിദ്ധുവിൽ വലിയൊരു അസ്വസ്ഥത സൃഷ്ടിക്കുകയാണ്. വേദികയെ വേണ്ട, സുമിത്രയെ മതി എന്ന നിലപാടിലാണ് ഇപ്പോൾ സിദ്ധു.

സിദ്ധുവായി സ്‌ക്രീനിലെത്തുന്ന കെ കെ മേനോനും വേദികയായി തകർത്തഭിനയിക്കുന്ന ശരണ്യ ആനന്ദും റിയൽ ലൈഫിൽ വലിയ സൗഹൃദത്തിൽ തന്നെയാണ്.ഇവർ ഒന്നിച്ചെത്തിയ ഒരു ഇൻസ്റ്റാഗ്രാം റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത്. കഥാഗതിക്കനുസരിച്ചുള്ള ഒരു റീൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആശങ്കാകുലനായിരിക്കുന്ന സിദ്ധുവിനെ പുച്ഛത്തോടെ നോക്കുന്ന വേദികയെ ഈ റീലിൽ പ്രേക്ഷകർക്ക് കാണാം. സുമിത്രയുടെ വിവാഹം നടക്കാൻ ഇപ്പോൾ ഏറ്റവുമേറെ ആഗ്രഹിക്കുന്നത് വേദിക തന്നെയാണ്.

അതുകൊണ്ട് തന്നെ വേദികയുടെ സന്തോഷം വാനോളമാണ്. എന്താണെങ്കിലും ഇപ്പോൾ പ്രേക്ഷകർ ഏറെ ആഗ്രഹിക്കുന്ന നിമിഷം സുമിത്രയുടെ വിവാഹമുഹൂർത്തം തന്നെയാണ്. വിവാഹത്തിന് ഒരു സെലിബ്രെറ്റി ഗസ്റ്റും എത്തുന്നുണ്ട്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വരിയരാണ് ഈ സ്പെഷ്യൽ ഗസ്റ്റ് എന്നാണ് ആരാധകർ തന്നെ പറഞ്ഞുവെക്കുന്നത്.

Rate this post