ഇത് ഒരൊറ്റ കപ്പ് ഒഴിച്ച് കൊടുത്താൽ മാത്രം മതി! കൊമ്പൊടിയും വിധം വഴുതന കുലകുത്തി കായ് പിടിക്കും,ഇങ്ങനെ ട്രൈ ചെയ്തുനോക്കിക്കെ

വഴുതന നല്ലതുപോലെ തഴച്ചു വളരുവാനും കായ്ഫലം കൂടുതൽ കിട്ടുവാനും സഹായിക്കുന്ന ഒരു ജൈവ മിശ്രിതം പരിചയപ്പെടാം. വഴുതന നടുന്നത് കുമ്മായം മണ്ണിൽ ഇളക്കി അത് 15 ദിവസം വെച്ചതിനുശേഷം ആ മിശ്രിതത്തിൽ ആണ്. ഇതിനോടൊപ്പം ചേർക്കുന്നത് ചകിരിച്ചോറ് പകരം ചിന്തേരാണ്. എല്ലുപൊടി ചാണക പ്പൊടി എന്നിവ ചേർത്ത മിശ്രിതവും ഗ്രോ ബാഗിൽ നിറയ്ക്കും.

അതിൽ വഴുതന നട്ടതിനുശേഷം 15 ദിവസം കൂടുമ്പോൾ ഏതെങ്കിലും ജൈവവളം സ്ഥിരമായി നൽകുക. ഇതുകൂടാതെ പ്രത്യേകം തയ്യാറാക്കുന്ന ജൈവ മിശ്രിതം വഴുതനയുടെ ചൂടിൽ ഒഴിച്ചു കൊടുത്താൽ മഴ നന്നായി തഴച്ചു വളരാനും കൂടുതൽ കായ്ഫലം ലഭിക്കുവാനും ഇടയാകും. 10 ദിവസം കൂടുമ്പോഴാണ് ഈ ജൈവ മിശ്രിതം ഒഴിക്കേണ്ടത്. വളരെ എളുപ്പ ത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു വളമാണ് ഈ ജൈവ മിശ്രിതം.

ഇതിന് ചെയ്യേണ്ടത് അര കിലോ കടലപിണ്ണാക്ക് ഒരു ലിറ്റർ വെള്ളത്തിൽ കുതിരാൻ ഇടുക. ഇത് ജൈവ മിശ്രിതം ഉണ്ടാകുന്നതിന് തലേദിവസം ചെയ്യുന്നതാണ് നല്ലത്. അങ്ങനെ ചെയ്യുമ്പോൾ രാവിലെ ആകുമ്പോഴേക്കും അത് പാകത്തിന് കുതിർന്ന് ഇരിക്കും. ഇനി ഇതിലേക്ക് 12 ലിറ്റർ വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ശേഷം ഓരോ വഴുതനയുടെ യും ചുവട്ടിൽ ഓരോ കപ്പ് വീതം ഒഴിച്ചു കൊടുക്കുക.

ഈ വളം ഒഴിച്ചു കൊടുക്കുന്നതോടെ വഴുതനയുടെ ചെടി നന്നായി തഴച്ചു വളരുന്നതിനും കൂടുതൽ കായ്ഫലം ലഭിക്കുന്നതിനും ഇടയാകും. 15 ദിവസം കൂടുമ്പോൾ അല്ലെങ്കിൽ 10 ദിവസം കൂടുമ്പോഴാണ് ഇത് ആവർത്തിക്കുന്നത്. ഇത് ഒരു കപ്പ് മാത്രം മതി! വഴുതന പൊട്ടിച്ചു മടുക്കും. ഒരു ചെറിയ കഷ്ണം വഴുതനയിൽ നിന്നും കിലോ കണക്കിന് വഴുതന പറിക്കാം. സംശയം ഉള്ളവർ ഈ വീഡിയോ മുഴുവനായും കാണുക.