ഇന്ത്യക്ക് എതിരെ 400 റൺസ് ഇംഗ്ലണ്ട് നേടിയെക്കും : സർപ്രൈസ് വാക്കുകളുമായി മൈക്കൽ വോൺ
ഇന്ത്യ :ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പര ക്ക് ഒന്നാം ഏകദിന മത്സരത്തോടെ ഓവൽ സ്റ്റേഡിയത്തിൽ തുടക്കം. ഒന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് ടീം ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ചപോൾ ഇന്ത്യൻ ബൗളിംഗ് നിര പുറത്തെടുത്തത് മനോഹര പ്രകടനം. ന്യൂ ബോളിൽ ബുംറ : ഷമി സംഘം ഇംഗ്ലണ്ട് ടോപ് ഓർഡർ ബാറ്റിംഗിനെ തകർത്തപോൾ ഇംഗ്ലണ്ട് ടോട്ടൽ 25.2 ഓവറിൽ 110 റൺസിൽ അവസാനിച്ചു.
ഇന്ത്യക്കായി ബുംറ 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി മൂന്ന് വിക്കെറ്റ് വീഴ്ത്തി.അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വളരെ അധികം തരംഗമായി മാറുന്നത് ഇംഗ്ലണ്ട് മുൻ താരമായ മൈക്കൽ വോൺ പറഞ്ഞ വാക്കുകളാണ്. താരം ഇന്നലെ ഒന്നാം ഏകദിന മത്സരം മുൻപാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ വാനോളം പുകഴ്ത്തിയത് . ഇംഗ്ലണ്ട് ടീമിന് ഇന്ത്യക്ക് എതിരെ 400 റൺസ് വരെ നേടാൻ കഴിയുമെന്നാണ് മൈക്കൽ വോൺ നിരീക്ഷണം.
ഇംഗ്ലണ്ട് ടീം ഏകദിന പരമ്പരയിൽ ഇന്ത്യക്ക് എതിരെ 400 റൺസ് ടോട്ടൽ നേടിയാലും നമുക്ക് അത്ഭുതപെടേണ്ടതില്ല. ഇന്ത്യക്ക് എതിരെ അത്രത്തോളം എളുപ്പമല്ല. എങ്കിലും നേരത്തെ 498 റൺസ് നേതർലാൻഡ് ടീമിന് എതിരെ ഇംഗ്ലണ്ട് അടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ടീം 400 റൺസ് ടോട്ടൽ നേടും എന്ന് ഞാൻ കരുതുന്നത് അതിനാലാണ് ” മൈക്കൽ വോൺ അഭിപ്രായം വിശദമാക്കി
110 all out.
Bumrah takes six.
Scorecard/clips: https://t.co/CqRVzsJNwk
🏴 #ENGvIND 🇮🇳 pic.twitter.com/dzC4nynFQI
— England Cricket (@englandcricket) July 12, 2022
ഇപ്പോൾ ഇന്ത്യൻ ബൗളിംഗ് മുൻപിൽ ഇംഗ്ലണ്ട് ടീം എല്ലാ അർഥത്തിലും തകരുമ്പോൾ വോൺ എതിരെ തന്നെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.