
ഇനി മുതൽ മുട്ട ഓംലെറ്റ് ഇങ്ങനെതയ്യാറാക്കി നോക്കൂ! വെറും 2 ചേരുവകൾ മാത്രം മതി, സംഭവം സൂപ്പർ |
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം അത് നന്നായി കൈവിടാതെ പതപ്പിച്ചെടുക്കണം. ഈയൊരു സമയത്ത് ഓംലെറ്റിലേക്ക് ആവശ്യമായ ഉപ്പ്, കുരുമുളകുപൊടിയുടെ ഫ്ലേവർ ഇഷ്ടമാണെങ്കിൽ അത്, വെജിറ്റബിൾസ് ആഡ് ചെയ്യണമെങ്കിൽ അത് എന്നിവ കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഒരു അളവ് പാത്രത്തിലേക്ക് പതപ്പിച്ചുവെച്ച മുട്ട ഒഴിച്ചു കൊടുക്കണം. കാരണം ഇതേ അളവിൽ തന്നെയാണ് പാലും ഈയൊരു ഓംലെറ്റിലേക്ക് എടുക്കേണ്ടത്.
ശേഷം അളവുപാത്രത്തിൽ ഉള്ള മുട്ടയുടെ അതേ അളവിൽ പാൽ കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം വിസ്ക് ഉപയോഗിച്ച് ഒന്നുകൂടി പതപ്പിച്ച് കൊടുക്കാവുന്നതാണ്. ഫ്രിഡ്ജിൽ നിന്നും എടുക്കുന്ന പാലാണ് ഉപയോഗിക്കുന്നത് എങ്കിൽ അരമണിക്കൂർ പുറത്തു വച്ച ശേഷം മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിന്റെ അര ഭാഗത്തോളം വെള്ളമൊഴിച്ചു കൊടുക്കുക. നടുക്കായി ഒരു സ്റ്റാൻഡ് കൂടി സെറ്റ് ചെയ്തു കൊടുക്കാവുന്നതാണ്.
വെള്ളം നല്ലതുപോലെ വെട്ടി തിളക്കുമ്പോൾ സ്റ്റാൻഡിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ മിശ്രിതം ഇറക്കി വയ്ക്കാവുന്നതാണ്. ശേഷം ഇത് ഒരു മൂടിവെച്ച് അടച്ചു കൊടുക്കുക. ഒരു 20 മിനിറ്റ് ഇങ്ങനെ അടച്ചുവെച്ച് വേവിക്കുമ്പോൾ തന്നെ ഓംലെറ്റ് തയ്യാറായി കഴിഞ്ഞിട്ടുണ്ടാവും. ഇപ്പൾ നല്ല സോഫ്റ്റ് ആയ രുചിയുള്ള ഓംലെറ്റ് തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Variety & Simple Omlette Recipe