ചീര ഇല ഇനി ഇങ്ങനെ ചെയ്യൂ; ഉരുളക്കിഴങ്ങിന്റെ കൂടെ ആപ്പിൾ!! നിങ്ങൾ ഇതുവരെ വേറെ എവിടെയും കേൾക്കാത്ത ടിപ്സ് ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ.!! |Variety Kitchen Tips

Variety Kitchen Tips Malayalam : നിനക്ക് ഇവിടെ എന്താ പണി എന്ന ചോദ്യം കേട്ട് മടുത്തവരാണ് വീട്ടമ്മമാർ. വരവ് അനുസരിച്ച് ചിലവ് ചുരുക്കാനുള്ള തത്രപ്പാടിൽ ഓടി നടന്നു സ്വന്തം ആരോഗ്യം പോലും നോക്കാതെ പണി ചെയ്യുന്ന അമ്മമാർക്ക് ഇത് കേൾക്കുമ്പോൾ ഉണ്ടാവുന്ന വിഷമം കുറച്ചൊന്നുമല്ല. അങ്ങനെ ഉള്ള വീട്ടമ്മ ആണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് ഉള്ളതാണ് ഇതോടൊപ്പം താഴെ കാണുന്ന വീഡിയോ. വേറെ ആരും പറഞ്ഞു തരാത്ത എവിടെയും കേട്ടിട്ടില്ലാത്ത ടിപ്സ് എന്തൊക്കെ ആണ് എന്നല്ലേ.

വെണ്ടയ്ക്ക എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നവരാണ് പലരും. അതിന്റെ വഴുവഴുപ്പ് തന്നെ ആണ് അതിന് കാരണം. ഈ വഴുവഴുപ്പ് മാറുന്നത് എങ്ങനെ എന്ന് ഇത്രയും കാലം ആരും പറഞ്ഞു തന്നിരിക്കാൻ വഴിയില്ല. അതിനായി വെണ്ടയ്ക്ക വഴറ്റുമ്പോൾ തന്നെ അതിലേക്ക് അൽപ്പം തൈര് ഇട്ടാൽ മാത്രം മതി.ക്യാരറ്റും ബീറ്റ്‌റൂട്ടും ഒക്കെ പെട്ടെന്ന് വാടി പോവുന്ന പച്ചക്കറികൾ ആണ്.

ഇങ്ങനെ വാടി ഇരിക്കുന്ന പച്ചക്കറികൾ വീണ്ടും ഫ്രഷ് ആക്കാനായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ അൽപ്പം ഉപ്പ് ഇടുക. ഈ പച്ചക്കറികൾ ഈ വെള്ളത്തിൽ കുറച്ച് സമയം ഇട്ട് വച്ചതിന് ശേഷം നല്ലത് പോലെ കഴുകി എടുത്താൽ മാത്രം മതിയാവും.മുളച്ചു വന്നിരിക്കുന്ന ഉരുളക്കിഴങ്ങ് ഉപയോഗിക്കാൻ പാടില്ല എന്നാണ് പൊതുവെ പറയാറ്.

പക്ഷെ പലപ്പോഴും നമ്മൾ കടയിൽ നിന്നും വാങ്ങി കൊണ്ട് വരുമ്പോൾ തന്നെ മുളച്ചു തുടങ്ങിയിട്ടുണ്ടാവും. അത്‌ ഒഴിവാക്കാനായിട്ട് ഉരുളക്കിഴങ്ങ് ഇടുന്ന പാത്രത്തിൽ ഒരു ആപ്പിളും കൂടി ഇട്ടു വയ്ക്കണം.ഇത് പോലെ ഗുണകരമയെ കുറച്ച് അടുക്കള നുറുങ്ങുകൾ അറിയാനായി ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. Variety Kitchen Tips .Video Credit : Karimizhi Diaries

Rate this post