പാക് വനിതകൾ ചാരം 😱വമ്പൻ ജയവുമായി ഇന്ത്യൻ ടീം :ലോകകപ്പിൽ സൂപ്പർ തുടക്കം Indian Womens Team |Volleylive

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ തുടക്കം സ്വന്തമാക്കി ഇന്ത്യൻ ടീം. നിർണായക മത്സരത്തിൽ പാകിസ്ഥാൻ എതിരെയാണ് ഇന്ത്യൻ വനിതകൾ 107 റൺസ്‌ ജയം സ്വന്തമാക്കിയത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മിതാലി രാജും സംഘവും 50 ഓവറിൽ 7 വിക്കറ്റുകൾ നഷ്ടത്തിൽ 244 റൺസുകൾ അടിച്ചെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ ടീം സ്കോർ 43 ഓവറിൽ വെറും 137 റൺസിൽ അവസാനിച്ചു.

ആദ്യം മത്സരത്തിൽ തന്നെ ഇത്തരം ഒരു ജയം ഇന്ത്യൻ വനിതകൾക്ക് ലോകകപ്പിൽ നൽകുന്നത് വലിയ അധിപത്യം.മനോഹര ബാറ്റിങ് പ്രകടനത്തിലൂടെ ഇന്ത്യൻ ടീം ഉയർത്തിയ 245 റൺസ്‌ വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാൻ ടീം തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടതോടെ കാര്യങ്ങൾ എല്ലാം ഇന്ത്യൻ ടീമിന്റെ വരുതിയിലായി.ഇന്ത്യക്കായി രാജേഷ്വരി ഗെയ്ക്ഗ്വാദ് നാല് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയപ്പോൾ സ്നേഹ റാണ രണ്ട് വിക്കറ്റുകളുമായി പാകിസ്ഥാൻ മിഡിൽ ഓർഡർ തകർത്തു.

കൂടാതെ സീനിയർ തരമായ ജൂലിയൻ ഗോസ്വാമി രണ്ട് ടോപ് ഓർഡർ വിക്കറ്റുകൾ വീഴ്ത്തി.പാകിസ്ഥാൻ നിരയിൽ ഓപ്പണർ Aamen മാത്രമാണ് 30 റൺസുമായി തിളങ്ങിയത്.അതേസമയം ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി ഓപ്പണർ സ്മൃതി മന്ദാന നൽകിയത് മികച്ച തുടക്കം. പതിവ് ശൈലിയിൽ ബാറ്റ് വീശിയ സ്മൃതി വെറും 75 ബോളിൽ മൂന്ന് ഫോറും 1 സിക്സ് അടക്കം 52 റൺസ് നേടിയപ്പോൾ ദീപ്തി ശർമ്മ (40 റൺസ്‌ ), സ്നേഹ റാണ (53*),പൂജ(67 റൺസ്‌ )എന്നിവർ തിളങ്ങി.

ഒരുവേള റൺസ്‌ നേടാൻ ഇന്ത്യൻ വനിതാ ടീം സമ്മർദ്ദം നേരിട്ടെങ്കിലും അവസാന ഓവറുകളിൽ പൂജ : സ്നേഹ റാണ സഖ്യം ചേർന്നെടുത്ത റൺസാണ് ഇന്ത്യൻ ടോട്ടൽ അതിവേഗം 240 കടത്തിയത്. ഈ ലോകകപ്പിൽ ആദ്യത്തെ മത്സരത്തിൽ തന്നെ പാകിസ്ഥാൻഎതിരെ ജയിക്കാൻ കഴിഞ്ഞതിൽ ഹാപ്പിയെന്നാണ് ക്യാപ്റ്റൻ മിതാലി രാജ് മത്സരശേഷം പറഞ്ഞത്