സഹോദരിയുടെ വിവാഹം അടിച്ചുപൊളിച്ച് വാനമ്പാടി നായകൻ…അതിസുന്ദരിയായ ജയശ്രീയുടെ ബിഗ്‌ ഡേ താരം കൊണ്ടാടിയത് ഇങ്ങനെ…!! | sai kiran

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന മെഗാസീരിയലിലൂടെ മലയാളിപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് സായി കിരൺ റാം എന്ന സായി കൃഷ്ണ. ഒരു അന്യഭാഷാനടനായിരുന്നിട്ടുപോലും തന്റെ പാട്ടുകളിലൂടെയും അഭിനയത്തിലൂടെയും മലയാളികളുടെ മനസ്സിൽ ഇടം നേടാൻ സായി കൃഷ്ണയ്ക്ക് വളരെ പെട്ടെന്ന് തന്നെ കഴിഞ്ഞു.

സീരിയലിലേക്കെത്താനുള്ള കാരണം പരസ്യമേഖലയും തന്റെ കൂടെയുള്ള സംഗീതവാസനയും തന്നെയായിരുന്നു സായികിരണിന്. തന്റെ കുടുംബത്തിലെ ഒരു സന്തോഷവാർത്ത ഇപ്പോൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് സായ് കിരൺ റാം. സന്തോഷവാർത്ത മറ്റൊന്നുമല്ല, കുടുംബത്തിൽ ഒരു വിവാഹം നടക്കുന്ന കാര്യമാണ്. സായി കിരൺ റാമിന്റെ സഹോദരിയായ ജയശ്രീയുടെ വിവാഹ വീഡിയോയാണ് താരം ഇപ്പോൾ തന്റെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വാനമ്പാടിയിൽ ഗായകനായി അഭിനയിച്ചിരുന്ന സായികിരൺ റാമിന്റെ കുടുംബം യഥാർത്ഥത്തിൽ ഏറെ സംഗീതപാരമ്പര്യമുള്ള പേരുകേട്ട ഒന്നാണ്.

പ്രശസ്ത ഗായികയായ പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായി കൃഷ്ണയുടേത്. സുശീലാമ്മയുടെ ഒപ്പമുള്ള ചിത്രങ്ങളും സായി കിരൺ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിട്ടുണ്ട്. സായി കിരൺ റാമിന്റെ പിതാവായ വി.രാമകൃഷ്ണയും ഒരു മികച്ച സിനിമാ പിന്നണിഗായകനായിരുന്നു. അഭിനയരംഗത്തോടുള്ള താല്പര്യമായിരുന്നു സായി കിരണിനെ സംഗീതരംഗത്ത് നിന്നും ഒരു ഇടവേളയെടുക്കാൻ പ്രേരിപ്പിച്ചത്.

സായി കിരൺ റാം പങ്കുവെച്ച സഹോദരിയുടെ വിവാഹവീഡിയോയ്ക്ക് ഒരുപാട് പ്രേക്ഷകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. വിവാഹദിനത്തിലെ സായികിരണിന്റെ സഹോദരിയുടെ വസ്ത്രത്തെക്കുറിച്ചും പ്രേക്ഷകർ ചർച്ചചെയ്തിരുന്നു. സ്വർണ്ണനിറവും വെള്ളയും കലർന്ന സാരിയിൽ ജയശ്രീയെ കാണാൻ അതിമനോഹരിയായിട്ടുണ്ടെന്നും സായി കിരണിനെ പോലെ തന്നെ നല്ല മുഖഭംഗിയുള്ള ആളാണ് ജയശ്രീ എന്നുമാണ് പ്രേക്ഷകർ പറയുന്നത്. എന്താണെങ്കിലും വാനമ്പാടിയിലെ നായകനെ ഞങ്ങൾ നന്നായി മിസ്സ്‌ ചെയ്യുന്നു എന്നുകൂടി പറയുകയാണ് ഇപ്പോൾ പ്രേക്ഷകർ.

Rate this post