ഇന്ത്യയെ ഞങ്ങൾ വീണ്ടും തോൽപ്പിക്കും 😱 വെല്ലുവിളിച്ച് പാക് താരം

ക്രിക്കറ്റ് ആരാധകർ എല്ലാവരും വളരെ അധികം ആവേശപൂർവ്വമാണ് ഇന്ത്യൻ ടീമും പാകിസ്ഥാനും തമ്മിലുള്ള എല്ലാ മത്സരങ്ങളെയും നോക്കികാണാറുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത്രയേറെ വാശിനിറഞ്ഞ മറ്റ് മത്സരങ്ങൾ നമുക്ക് കാണുവാനും സാധിക്കില്ല. അതേസമയം വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിന്റെ ഏറ്റവും വലിയ ഒരു സവിശേഷതയും ഇന്ത്യ :പാകിസ്ഥാൻ പോരാട്ടം തന്നെയാണ്. സൂപ്പർ 12 റൗണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ആദ്യത്തെ മത്സരം പാകിസ്ഥാൻ ടീമുമായിട്ടാണ്. ഇരു ടീമുകളും ഒരു ഗ്രൂപ്പിൽ തന്നെയാണ് ഇടം നേടിയത്.

എന്നാൽ ആരാകും ഇന്ത്യ :പാകിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ ജയിക്കുക എന്ന ചർച്ചകൾ സജീവമായിരിക്കെ ഇന്ത്യൻ ടീമിന് ശക്തമായ ഒരു മുന്നറിയിപ്പ് കൂടി നൽകുകയാണ് പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഹസൻ അലി. വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യയെ അനായാസം തോൽപ്പിക്കാൻ പാകിസ്ഥാൻ ടീമിന് കഴിയും എന്നൊരു ആത്മവിശ്വാസം പ്രകടിപ്പിച്ച ഹസൻ അലി യൂഎഇയിൽ പിച്ചുകളെ കുറിച്ചും പാകിസ്ഥാൻ ടീമിന്റെ കരുത്തിനെ കുറിച്ചും വാചാലനായി.

“ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങൾ എല്ലാ കാലത്തും വളരെ ആവേശമാണ്.പല മത്സരങ്ങളിലും ഇന്ത്യയെ നേരിടുമ്പോൾ ഞങ്ങൾ താരങ്ങൾക്ക് എല്ലാം സമ്മർദ്ദം അനുഭവപെടാറുണ്ട്. എങ്കിലും ടീമിനായി മികച്ച രീതിയിൽ കളിക്കുക തന്നെയാണ് ലക്ഷ്യം. ഇത്തവണ ഇന്ത്യയെ ഞങ്ങൾക്ക് തോൽപ്പിക്കാൻ കഴിയും എന്നും കൂടി വിശ്വസിക്കുന്നു.2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ ഞങ്ങൾ തോൽപ്പിച്ചത് ഈ ടി :20 ലോകകപ്പ് മത്സരത്തിൽ ആവർത്തിക്കും. എല്ലാ തരത്തിലും സ്ലോ പിച്ചുകളാണ് നമുക്ക് യൂഎഇയിൽ കാണുവാനായി സാധിക്കുക പക്ഷേ സ്പിന്നർമാർക്ക് മാത്രമല്ല ഫാസ്റ്റ് ബൗളർമാർക്കും അവിടെ പിന്തുണ ഏറെ ലഭിക്കും “താരം അഭിപ്രായം വിശദമാക്കി