വട കിച്ചടി – സദ്യക്ക് ഇലയിൽ വിളമ്പാൻ ഒരു പുതിയ കറി | Vada Kichadi – Kerala Sadya Recipes

Vada Kichadi – Kerala Sadya Recipes : വട കൊണ്ടു നല്ലൊരു കിച്ചടി തയ്യാറാക്കാം വട കൊണ്ട് കിച്ചടി നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടോ? മനസ്സിൽ നിന്നും പോവില്ല അത്രയും രുചികരമാണ് വട കൊണ്ടുള്ള കിച്ചടി ഇതിനായിട്ട് ആദ്യം വട തയ്യാറാക്കിയെടുക്കണം.തയ്യാറാക്കുന്നതിനായിട്ട് ആദ്യം കടലപ്പരിപ്പ് വെള്ളത്തിലിട്ട് കുതിർത്തെടുക്കുക, അതിനുശേഷം കടലപ്പരിപ്പും, പച്ചമുളകും ചുവന്ന മുളകും, ഇഞ്ചിയും, മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് നന്നായിട്ട്

അരച്ചെടുക്കുക.സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ അരച്ചെടുക്കുക അതിലേക്ക് കായപ്പൊടി കൂടി ചേർത്തു നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ഈ കിച്ചടിക്ക്തയ്യാറാക്കുന്നതിനായിട്ട് പരിപ്പുവടയാണ് തയ്യാറാക്കി എടുക്കുന്നത്..ശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തുകോരി മാറ്റി വയ്ക്കുക..

അതിനുശേഷം മിക്സിയുടെ ജാറിലേക്ക് തേങ്ങയും ജീരകവും നന്നായിട്ടൊന്ന് അരച്ചെടുക്കുക.. അരച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് അത് നന്നായി തിളച്ചു തുടങ്ങുമ്പോൾ പച്ചമുളക് ചേർത്തു കൊടുക്കാം..ഇത്രയും ചേർത്ത് കഴിഞ്ഞാൽ പിന്നെ മറ്റൊരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പിലയും പൊട്ടിച്ച് ഇതിന് മുകളിലേക്ക് ഒഴിക്കുക

അതിന്റെ മുകളിലേക്ക് വട ചേർത്തു കൊടുക്കാം വളരെ രുചികരമായ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് വട കിച്ചടി.പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും ഏത് സമയത്ത് കഴിക്കാനും നല്ലതാണ് വൈകുന്നേരം ആയിരുന്നാലും രാവിലെ ആയിരുന്നാലും നമുക്ക് വയറു നിറയെ കഴിക്കാവുന്നതാണ് വളരെ രുചികരമായ വിഭവം ആണ്‌ ഇതു കഴിച്ചില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്.