ഇന്നാ പിടി മൂന്ന് സിക്സ്!! വെടിക്കെട്ട് സിംഹമായി ഉത്തപ്പ [ വീഡിയോ ]

ഐപിൽ പതിനഞ്ചാം സീസണിൽ ഇതുവരെ ജയത്തിലേക്ക് എത്താൻ കഴിയാത്ത ഒരു ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിലെ ചാമ്പ്യൻ ടീം കൂടിയായ ചെന്നൈ സൂപ്പർ കിങ്‌സ് ബാംഗ്ലൂർ എതിരായ ഇന്നത്തെ മത്സരത്തിൽ ആഗ്രഹിക്കുന്നത് സീസണിലെ ആദ്യത്തെ ജയവും പോയിന്റ് ടേബിളിൽ രണ്ട് പോയിന്റും കൂടിയാണ്. മുൻ ചെന്നൈ താരമായ ഫാഫ് ഡൂപ്ലസ്സിസാണ ബാംഗ്ലൂർ ടീം ക്യാപ്റ്റൻ എന്നതും ഈ പോരാട്ടത്തിൽ ശ്രദ്ധേയം.

അതേസമയം ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് പക്ഷേ ലഭിച്ചത് പ്രതീക്ഷിച്ച ഒരു തുടക്കമല്ല.തുടക്കത്തിൽ തന്നെ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് വിക്കെറ്റ് നഷ്ടമായ ചെന്നൈക്ക് പിന്നീട് തിരിച്ചടിയായി മാറിയത് മൊയിൻ അലി വിക്കെറ്റ് തന്നെയാണ്. എന്നാൽ ശേഷം മൂന്നാം വിക്കറ്റിൽ ഒന്നിച്ച റോബിൻ ഉത്തപ്പ : ശിവം ഡൂബൈ സഖ്യം ചെന്നൈക്ക് സമ്മാനിച്ചത് വമ്പൻ ടോട്ടൽ. ഒരുവേള തുടക്ക ഓവറുകളിൽ സമ്മർദ്ദത്തിലായി റൺസ്‌ നേടാൻ വിഷമിച്ച ഉത്തപ്പ മാക്സ്വെൽ ഓവറിൽ മൂന്ന് സിക്സുകൾ നേടി ഫോമിലേക്ക് എത്തി.

മാക്സ്വെൽ ഓവറിൽ മനോഹരമായ മൂന്ന് സിക്സ് നെടി എല്ലാവരെയും ഞെട്ടിച്ച റോബിൻ ഉത്തപ്പ തന്റെ ഐപിൽ കരിയറിലെ ടോപ് സ്കോർ നേടിയാണ് പുറത്തായത്. വെറും 50 ബോളിൽ 4 ഫോറും 9 സിക്സ് അടക്കം 88 റൺസാണ് താരം അടിച്ചെടുത്തത്. തന്റെ പഴയ കാലത്തെ ഓർമിപ്പിക്കും രീതിയിൽ അസാധ്യം ഷോട്ടുകൾ കളിച്ച ഉത്തപ്പ തന്നിൽ വിശ്വസിച്ച ചെന്നൈ ടീമിനായി മാജിക്ക് പ്രകടനമാണ്‌ കാഴ്ചവെച്ചത്.

ഈ ഐപിൽ സീസണിൽ തന്റെ രണ്ടാമത്തെ ഫിഫ്റ്റി പായിച്ച റോബിൻ ഉത്തപ്പക്കൊപ്പം തിളങ്ങിയ ഡൂബൈ വെറും 45 പന്തുകളിൽ നിന്നും 5 ഫോറും 8 സിക്സ് അടക്കം 95 റൺസ്‌ നേടി. സ്പിൻ ബൗളർമാരെ, ഫാസ്റ്റ് ബൗളർമാരെ എല്ലാം ബൗണ്ടറി കടത്താൻ ഡൂബൈക്ക് കഴിഞ്ഞു.