ആശ ശരത്തിന്റെ മകളുടെ ആഡംബര വിവാഹം!! വരനെ കാത്ത് ചെറുപുഞ്ചിരിയോടെ ഉത്തര ശരത്ത് !! | Uthara Sharath Wedding
Uthara Sharath Wedding Latest Malayalam : ആശാ ശരത്ത് എന്ന അതുല്യ പ്രതിഭയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല.സിനിമയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമായ താരമാണ് ഇവർ. ആശ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൾ ഉത്തരയുടെ വിവാഹ തിരക്കുകളിലാണ് പ്രിയ താരം. ആശയ്ക്കും ഭർത്താവ് ശരത്തിനും രണ്ടു മക്കളാണ് ഉത്തരയും കീർത്തനയും.
മകൾ ഉത്തരയും ഒരു അഭിനയത്രിയും നർത്തകയുമാണ്. ഗദ്ദാ എന്ന സിനിമയാണ് മകൾ ഉത്തര ആദ്യം അഭിനയിച്ച ചിത്രം. ഈ സിനിമയിലൂടെ വളരെയധികം പ്രേക്ഷക ശ്രദ്ധ ഉത്തര നേടുകയും ചെയ്തു. ഉത്തരയുടെ വരന്റെ പേരാണ് ആദിത്യൻ. ഇരുവരുടെയും വിവാഹനിശ്ചയ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരുന്നു. ഉത്തരയുടെ വിവാഹത്തിന് ആയുള്ള ഒരുക്കങ്ങളുടെ വീഡിയോകൾ ആശാ ശരത്തും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ഹൽദി ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ തന്നെ ഉത്തരയുടെ സംഗീത് നൈറ്റ് വളരെ ആഘോഷകരമായി തന്നെയാണ്ആഘോഷിച്ചത്.

മാർച്ച് 18നാണ് ഉത്തരയുടെ വിവാഹ ദിവസം. ഇപ്പോഴിതാ ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ആഭരണങ്ങൾ അണിഞ്ഞ് തലയിൽ മുല്ലപ്പൂ ചൂടി വിവാഹ വസ്ത്രത്തിൽ അതിമനോഹരിയായി എത്തിയിരിക്കുകയാണ് ഉത്തര. എനിക്ക് പേടിയെല്ലാം ഉണ്ട് എങ്കിലും സന്തോഷം എന്ന് ഉത്തര പറയുന്നു. കല്യാണ മണ്ഡപത്തിലേക്ക് എത്തിയ വരനെ നെറ്റിയിൽ ചന്ദനം ചാർത്തി സ്വീകരിക്കുകയാണ് അമ്മ ആശാ ശരത്ത്. നിരവധി താരങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാം ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.
പച്ചനിറത്തിലുള്ള സാരിയിൽ മുല്ലപ്പൂ ചൂടി ആഭരണങ്ങൾ അണിഞ്ഞ അതിസുന്ദരിയായാണ് ആശാ ശരത്തും മകളുടെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്നത്. മകൾ ഉത്തരയുടെ വിവാഹത്തിന് ആശയുടെയും കുടുംബത്തെയും സന്തോഷത്തിൽ പങ്കുചേരാൻ ആരാധകരും കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വിവാഹ ദൃശ്യങ്ങൾക്ക് വളരെയധികം ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ നിരവധി ആളുകൾ വിവാഹത്തിനായി ആശംസകളും നേരുന്നുണ്ട്.