രാജസ്ഥാൻ പിള്ളേർ അവഗണിച്ചു ചെന്നൈയിൽ എത്തി 😱ഇന്ന് അയാൾ ചെന്നൈയുടെ സുൽത്താൻ

എഴുത്ത് : ശ്രീഹരി അറക്കൽ;നേരിടുന്ന ആദ്യ പന്ത് തൊട്ട് ബൗളിംഗ് നിരയ്ക്കെതിരെ നിഷ്കരുണം ആധിപത്യം സ്ഥാപിക്കുന്ന റോബിന്‍ ഉത്തപ്പ ഓര്‍മ്മകളെ വര്‍ഷങ്ങളോളം പിറകോട്ടേക്ക് കൊണ്ടുപോകുന്നുണ്ട്‌.റോബി ബൗളേര്‍സിനെ ഡോമിനേറ്റ് ചെയ്യുന്നത് തന്നെ കാണാന്‍ തന്നെ വല്ലാത്തൊരു ഭംഗി ആണ്..

രാജസ്ഥാന്‍ ക്യാമ്പില്‍ നിന്ന് ഇന്നലെ വന്ന പിളളേരുടെ വരെ അവഗണനയും പരിഹാസവും ഏറ്റുവാങ്ങിയിടത്ത് നിന്ന് കരിയറിന്‍റെ അവസാന ഘട്ടത്തില്‍ ചെന്നൈ ക്യാമ്പില്‍ നിന്ന് അര്‍ഹിച്ച പരിഗണനയും ബഹുമാനവും ലഭിക്കുന്നത് കാണുമ്പോള്‍ പിറകോട്ടേക്ക് കൊണ്ടുപോകുന്ന ഓര്‍മ്മകള്‍ക്ക് വരെ സംതൃപ്തി ലഭിക്കുന്നുണ്ട്.

ഓപ്പണിംഗ് പൊസിഷനില്‍ ഉത്തപ്പക്ക് അദ്ദേഹം ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം നല്‍കുകയാണെങ്കില്‍ ഒരു പക്ഷേ 2013 – 15 സീസണുകളില്‍ ബ്രണ്ടന്‍ മക്കെല്ലം ഉണ്ടാക്കിയ ഇംപാക്ട് ഉത്തപ്പയ്ക്ക് മഞ്ഞക്കുപ്പായത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. ഓര്‍മ്മകള്‍ക്ക് നൊസ്റ്റാള്‍ജിയയുടെ ബാല്യം നല്‍കുന്ന നമ്മുടെ ആ പഴയ ഉത്തപ്പ.