തുടരെ 10 കളി കളിപ്പിക്കൂ അവനെ പിന്നെ വിമർശനമാകാം 😵‍💫😵‍💫സഞ്ജുവിനായി വാദിച്ചു ഉത്തപ്പ

നിലവിൽ ഇന്ത്യൻ നിരയിൽ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ ആരാണെന്ന ചോദ്യത്തിന് സഞ്ജു സാംസൺ എന്ന് മാത്രമാണ് ഉത്തരം. തനിക്ക് ലഭിച്ച അവസരങ്ങളിലൊക്കെയും ടീമിനായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സഞ്ജു സാംസനെ നിർഭാഗ്യം പിടികൂടുന്നത് സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ടീമിന്റെ ഘടനയുടെ കാര്യം പറഞ്ഞ് ഇന്ത്യ സഞ്ജുവിനെ മാറ്റി നിർത്താറുണ്ട്. ചിലപ്പോൾ പരിക്കുകളും സഞ്ജുവിനെ പിടികൂടുന്നു.

ഇങ്ങനെ പലതരം പ്രശ്നങ്ങൾ കൊണ്ട് ഇന്ത്യൻ ടീമിന്റെ സ്ഥിരസാന്നിധ്യം ആകാൻ സഞ്ജുവിന് സാധിക്കാതെ വരുന്നുണ്ട്. ഇതിനെപ്പറ്റി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ സംസാരിക്കുകയുണ്ടായി.സഞ്ജുവിന് ഇന്ത്യ തുടർച്ചയായി മത്സരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെ പറ്റിയായിരുന്നു ഉത്തപ്പ സംസാരിച്ചത്. “സഞ്ജു സാംസൺ സ്ഥിരമായി സ്ഥാനം അർഹിക്കുന്നുണ്ട്. അയാൾക്ക് ടോപ്പ് ഓർഡറിലും ഫിനിഷറായും കളിക്കാൻ സാധിക്കും. ഒപ്പം അയാൾ ഒരു മികച്ച ഫീൽഡറും വിക്കറ്റ് കീപ്പറും ആണ്.

അതിനാൽ തന്നെ അയാൾക്ക് തന്റെ കഴിവുകൾ തെളിയിക്കുന്നതിനായി തുടർച്ചയായി 10 മത്സരങ്ങൾ നൽകാൻ ഇന്ത്യ തയ്യാറാവണം.”- റോബിൻ ഉത്തപ്പ ന്യൂസ് 24 നോട് പറഞ്ഞു.2022ലെ ട്വന്റി0 ലോകകപ്പിൽ നിന്ന് ഇന്ത്യ സഞ്ജു സാംസനെ ഒഴിവാക്കിയിരുന്നു. ശേഷം ന്യൂസിലാൻഡിനെതിരായ പരമ്പരകളിൽ ഉൾപ്പെടുത്തി. എന്നാൽ ന്യൂസിലാൻഡ് പര്യടനത്തിൽ ഒരു ഏകദിനം മാത്രമേ സഞ്ജുവിന് കളിക്കാൻ സാധിച്ചു. മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യ സഞ്ജുവിനെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്താക്കി.

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജുവിന് വിശ്രമവും അനുവദിച്ചു. ശേഷം ഈ വർഷം തുടക്കം നടന്ന ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജുവിന് പരിക്കേറ്റത്തോടെ കാര്യങ്ങൾ വീണ്ടും വഷളായി. ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരവിനായുള്ള ശ്രമത്തിലാണ് സഞ്ജു സാംസൺ.

Rate this post