ഇതെന്ത് മിന്നലോ 😱😱മിന്നൽ കീപ്പർ ജാക്ക്സൺ!! ആളിക്കത്തിയ ഉത്തപ്പ കെട്ടടങ്ങി( കാണാം വീഡിയോ ) | VOLLEYLIVE

ഐപിഎൽ 2022 സീസണിലെ ഉദ്ഘാടന മത്സരത്തിൽ കോൽക്കത്ത നൈറ്റ്‌ റൈഡഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ബാറ്റിംഗ് തകർച്ച. 10 ഓവർ പിന്നിടുമ്പോൾ 57/4 എന്ന നിലയിലാണ് സിഎസ്കെ ബാറ്റിംഗ് തുടരുന്നത്. ഓപ്പണർമാരായ രതുരാജ് ഗെയ്ക്വാദ് (0), ഡിവോൺ കോൺവേ (3) എന്നിവരുടെ നിരാശാജനകമായ ബാറ്റിംഗ് പ്രകടനം ചെന്നൈയെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ തന്നെ വലിയ തിരിച്ചടിയാവുകയായിരുന്നു.

തുടർന്ന്, മൂന്നാമനായി റോബിൻ ഉത്തപ്പയാണ് സിഎസ്കെ സ്കോർ ബോർഡിന് കാര്യമായ ചലനം സൃഷ്ടിച്ചത്. രണ്ട് വീതം ബൗണ്ടറികളും സിക്സറുകളും നേടിയ ഉത്തപ്പ, 21 പന്തിൽ നിന്ന് 133.33 സ്ട്രൈക്ക് റേറ്റിൽ 28 റൺസാണ് നേടിയത്. രണ്ടാം വിക്കറ്റിൽ ഡിവോൺ കോൺവേയുമായി 26 റൺസ് കൂട്ടുകെട്ടും, മൂന്നാം വിക്കറ്റിൽ അമ്പാട്ടി റായിഡു (15) വുമായി 21 റൺസ് കൂട്ടുകെട്ടും ഉത്തപ്പ സൃഷ്ടിച്ചു.

എന്നാൽ ഉത്തപ്പ വിക്കെറ്റ് തന്നെയാണ് ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച.വരുൺ ചക്രവർത്തിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഷെൽട്ടൻ ജാക്ക്സൺ സ്റ്റംപ് ചെയ്താണ് ഉത്തപ്പയെ പുറത്താക്കിയത്.

വരുൺ ചക്രവർത്തി എറിഞ്ഞ ഇന്നിംഗ്സിലെ 8-ാം ഓവറിൽ അഞ്ചാം പന്തിൽ ക്രീസിൽ നിന്ന് കയറി വന്ന് ഒരു ഷോട്ട് എടുക്കാൻ ശ്രമിച്ച ഉത്തപ്പക്ക് ടൈമിംഗ് മിസ്സായതോടെ, ഒരു മിന്നൽ സ്റ്റംപിങ്ങിലൂടെയാണ് ജാക്ക്സൺ ഉത്തപ്പയെ പുറത്താക്കുകയായിരുന്നു.