റോബിൻ ‘ഹിറ്റ’പ്പ!! പ്രതാപ കാലത്തെ ഓർമ്മിപ്പിച്ച് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് റോബിൻ ഉത്തപ്പ

മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ഐപിഎൽ 2022 സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് ഐപിഎല്ലിലെ പുതുമുഖങ്ങളായ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ തകർത്തടിക്കുന്നു. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് പോരായ്മകൾ നികത്തി സൂപ്പർ ജിയന്റ്സിനെതിരെ മൈതാനത്തിറങ്ങിയ സിഎസ്കെ, ഓപ്പണർ റോബിൻ ഉത്തപ്പയുടെ നേതൃത്വത്തിലാണ് ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടിരിക്കുന്നത്.

നേരത്തെ, ഓപ്പണർ രതുരാജ് ഗെയ്കവാദ് (1) വളരെ പെട്ടെന്ന് കൂടാരം കയറിയെങ്കിലും, ഉത്തപ്പ ക്രീസിൽ നിലയുറപ്പിച്ച് പവർപ്ലേ ഓവറുകളിൽ സിഎസ്കെ സ്കോർ ബോർഡ്‌ അതിവേഗം ചലിപ്പിക്കുകയായിരുന്നു. 27 പന്ത് നേരിട്ട സിഎസ്കെ ഓപ്പണർ 50 റൺസ് എടുത്താണ് പുറത്തായത്. 8 ഫോറും ഒരു സിക്സും ഉൾപ്പടെ 185.19 സ്ട്രൈക്ക് റേറ്റോടെയാണ്‌ ഉത്തപ്പ അർദ്ധസെഞ്ച്വറി തികച്ചത്.

ഇന്നിംഗ്സിലെ, ആദ്യ രണ്ട് പന്തുകൾ തുടർച്ചയായി ബൗണ്ടറി കടത്തിയാണ് ഉത്തപ്പ തന്റെ വെടിക്കെട്ട് ബാറ്റിംഗിന് തുടക്കമിട്ടത്. പൂർണ്ണ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഉത്തപ്പ, പവർപ്ലേ ഓവറുകളിൽ സൂപ്പർ ജിയന്റ്സ് ബൗളർമാരെ കണക്കിന് ശിക്ഷിക്കുകയായിരുന്നു. ടീം ടോട്ടൽ 84-ൽ എത്തി നിൽക്കെ സ്പിന്നർ രവി ബിഷനോയിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് ഉത്തപ്പ പുറത്തായത്.

ലക്ക്നൗ പ്ലേയിംഗ്‌ ഇലവൻ :KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Ayush Badoni, Krunal Pandya, Dushmantha Chameera, Andrew Tye, Ravi Bishnoi, Avesh Khan

ചെന്നൈ സൂപ്പർ കിങ്‌സ് ടീം :R Gaikwad, R Uthappa, M Ali, A Rayudu, R Jadeja (C), M Dhoni (W), S Dube, D Bravo, D P’orius, T D’pande, M C’dhary