കഴുകനെപ്പോൽ പറന്ന് ഖവാജയുടെ ഫ്ലയിങ് ക്യാച്ച് 😮😮അത്ഭുതത്തോടെ ക്രിക്കറ്റ് ലോകം
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഒരു കിടിലൻ ക്യാച്ച് സ്വന്തമാക്കി ഉസ്മാൻ ഖവാജ. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ബാറ്റർ ശ്രേയസ് അയ്യരെ പുറത്താക്കാനായിരുന്നു ഖവാജ ഈ തട്ടുപൊളിപ്പൻ ക്യാച്ച് എടുത്തത്. മറ്റു ബാറ്റർമാരിൽ നിന്ന് വളരെ വ്യത്യസ്തമായ രീതിയിൽ ആക്രമണോൽസുകമായി ആയിരുന്നു അയ്യർ തന്റെ ഇന്നിംഗ്സ് കെട്ടിപ്പടുത്തത്.
ചേതേശ്വർ പൂജാരക്കൊപ്പം അഞ്ചാം വിക്കറ്റിൽ ഒരു കിടിലൻ കൂട്ടുകെട്ട് സൃഷ്ടിക്കാനും അയ്യർക്ക് സാധിച്ചിരുന്നു. ആ സമയത്താണ് ഖവാജ ഒരു അത്ഭുത ക്യാച്ച് നേടി അയ്യരെ കൂടാരം കയറ്റിയത്.മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ 38ആം ഓവറിലാണ് സംഭവം അരങ്ങേറിയത്. മിച്ചർ സ്റ്റാർക്ക് ആയിരുന്നു 38ആം ഓവർ എറിഞ്ഞത്. ഓവറിലെ രണ്ടാമത്തെ ബോൾ ഒരു ഫുള്ളർ ബോളായിയാണ് സ്റ്റാർക്ക് എറിഞ്ഞത്. ആംഗിൾ ചെയ്തുവന്ന പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യുകയായിരുന്നു അയ്യർ. എന്നാൽ ഫുൾ സ്ട്രച്ച് ഡൈവിലൂടെ ഖവാജ ബോൾ കൈപ്പിടിയിലൊതുക്കുകയാണ് ഉണ്ടായത്
അങ്ങനെ ഒരു വണ്ടർ ക്യാച്ചിലൂടെ തകർപ്പൻ കൂട്ടുകെട്ട് തകർക്കാൻ ഖവാജക്ക് സാധിച്ചു.

ഇന്നിംഗ്സിൽ 27 പന്തുകൾ നേരിട്ട അയ്യർ 26 റൺസായിരുന്നു നേടിയത്. മൂന്നു ബൗണ്ടറികളും രണ്ട് സിക്സറുകളും ശ്രേയസ് നേടുകയുണ്ടായി. അയ്യരുടെ ഈ മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിലേക്കുള്ള ലീഡിൽ എത്തിയത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഇനിങ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയുണ്ടായി. കേവലം 109 റൺസിന് ഇന്ത്യ ആദ്യ ഇന്നിങ്സിൽ ഓൾഔട്ടായി.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ മേൽ 88 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചു. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ താരതമ്യ ഭേദപ്പെട്ട രീതിയിലാണ് കളിച്ചത്. എന്തായാലും മത്സരത്തിൽ ഒരു വമ്പൻ വിജയത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.