നമുക്ക് എല്ലായ്പ്പോഴും ഉപകാരപ്പെടുന്ന കുറച്ച് കിച്ചൺടിപ്സ് പരിചയപ്പെട്ടാലോ..? | Useful kitchen Tips

Useful kitchen Tips : ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് ആദ്യം നമുക്ക് നോക്കാം.. സവാള എപ്പോഴും കടലാസ്സിൽ പരത്തിയിടുക. അതുപോലെതന്നെ അടുപ്പ് ഉപയോഗിച്ച ശേഷം സൈഡുകളിൽ ഉള്ളി വെച്ചുകൊടുക്കുക. ഇത് ഉള്ളി പെട്ടെന്ന് അഴുകുന്നത് തടയും. അതുപോലെതന്നെ ഉരുക്കിഴങ്ങാണെങ്കിലും വെളുത്തുള്ളിയാണെങ്കിലും ഇത്പോലെ തന്നെ ഒരു പേപ്പറിൽ വിരിച്ചിടുക. ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുക.

ഇനി ഹോട്ടൽ സ്റ്റൈലിൽ എങ്ങനെ മീൻഫ്രൈ ചെയ്യാമെന്ന് നോക്കാം. അതിനായി മീനിലേക്ക് വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ്, കുരുമുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ നന്നായി പിടിപ്പിക്കുക. അതിനുശേഷം ഒരു കടായി അടുപ്പത്തു വെക്കുക.അതിലേക്ക് കുറച്ച് വെളിച്ചെണ്ണ, ഗരം മസാല, കുരുമുളക് പൊടി, 2-3 വേപ്പിലത്തണ്ട് എന്നിവ ചേർക്കുക. ഇനി മീൻ ചേർത്ത് പൊരിച്ചെടുക്കാം.. ഫ്രൈ റെഡി.. അരിയിൽ പ്രാണികൾ വരാതിരിക്കാൻ അരിയിൽ വറ്റൽ മുളക് വെച്ച് കൊടുത്താൽ മതി…

ഇനി ഗ്യാസ് എങ്ങനെ സേവ് ചെയ്യാമെന്നു നോക്കാം. ഗ്യാസിന്റെ കണക്ഷൻ വയർ ലീക് ഇല്ലെന്ന് എപ്പോഴും ഉറപ്പു വരുത്തുക, ബർണ്ണർ ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്യുക. കുക്കറിനുള്ളിൽ കറ പറ്റിയിട്ടുണ്ടെങ്കിൽ കുറച്ച് ബേക്കിങ്സോഡയും ഡിറ്റെർജന്റും കലക്കിയൊഴിച്ച് കുറച്ച് നേരത്തിനു ശേഷം കഴിയെടുത്താൽ മതി. വാഴപ്പിണ്ടി വൃത്തിയാക്കാനുള്ള ബുദ്ദിമുട്ട് കുറക്കാൻ ഉരയുള്ള ഒരു പത്രം മതി.

ഇത് കൊണ്ട് നന്നായി അമർത്തി കൊടുത്താൽ പെട്ടെന്ന് തന്നെ ചെറുതായി അരിഞ്ഞു കിട്ടും. ദോശ ചുടുമ്പോൾ നന്നായി മൊരിഞ്ഞു കിട്ടാനായി മാവിലേക്ക് 1 സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുത്താൽ മതി..ഈ ടിപ്സിനെ കുറിച്ച് കൂടുതൽ അറിയണ്ടേ…അതിനായി വീഡിയോ കാണൂ..!!! video credits : Vichus Vlogs