വീട്ടുമുറ്റത്ത് ക്ഷണിക്കാതെ വരുന്ന ഈ പക്ഷിയെ ഒരിക്കലും ഓടിക്കരുത്.. വീട്ടിൽ ഉപ്പൻ വന്നാൽ സൗഭാഗ്യം ഉറപ്പ്.!! അറിയണം ശകുന ശാസ്ത്രത്തിലെ ഈ പക്ഷിയെ.. |Uppan Bird in Malayalam horoscope
Uppan Bird in Malayalam horoscope : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിൽ ചില പക്ഷികളെയും മൃഗങ്ങളെയും കാണുന്നത് ശകുനങ്ങളുമായി കൂട്ടിച്ചേർത്ത് വായിക്കാറുണ്ട്. ഉദാഹരണത്തിന് വീട്ടിൽ നിന്നും യാത്രയ്ക്കായി ഇറങ്ങുമ്പോൾ കറുത്ത പൂച്ച കുറുകെ ചാടുന്നത് ദോഷമായി കരുതാറുണ്ട്. അതേസമയം ചില പക്ഷികളെയാണ് ശകുനമായി കാണുന്നത് എങ്കിൽ നല്ലതാണെന്നും പറയും. അത്തരം പക്ഷികളിൽ ഒന്നാണ് ‘ഉപ്പൻ ‘ സ്വർണ്ണ ചകോരം എന്നറിയപ്പെടുന്ന
ഈ പക്ഷി വീട്ടിൽ വരുന്നത് നല്ല സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നു. അഭിവൃദ്ധിയുടെയും, സൗഭാഗ്യത്തിന്റെയും സൂചനയായാണ് ഉപ്പനെ കണക്കാക്കുന്നത്. ഉപ്പൻ ഏത് ദിശയിൽ നിന്ന് വന്നാലും അത് ഐശ്വര്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരാണങ്ങളിൽ പോലും
പറയുന്നുണ്ട്. കുചേലൻ ശ്രീകൃഷ്ണനെ കാണാനായി ഇറങ്ങുമ്പോൾ അവിടെ ശകുനമായി വന്നത് ഉപ്പൻ ആണെന്ന് പറയപ്പെടുന്നു.

ശ്രീകൃഷ്ണനെ കണ്ടുമുട്ടിയ ശേഷം കുചേലന്റെ ജീവിതത്തിൽ ഉണ്ടായ വലിയ മാറ്റങ്ങൾ തന്നെ അതിനൊരു ഉദാഹരണമാണ്. വളരെയധികം കഷ്ടതകളിൽ നിന്നും അഭിവൃദ്ധിയിലേക്ക് ഉള്ള കുചേലന്റെ മാറ്റമാണ് ഈയൊരു ഭാഗത്ത് നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.ശാസ്ത്രീയമായും ഉപ്പന്റെസവിശേഷതകൾ നിരവധിയാണ്. കർഷകരുടെ മിത്രം കാക്കകളുടെ രാജാവ് എന്നീ പേരുകളിലെല്ലാം ഉപ്പൻ അറിയപ്പെടുന്നു.
ഉപ്പൻ വീട്ടിൽ വന്നാൽ അത് ഏത് ആഴ്ചയിലായാലും ദിവസത്തിലായാലും സൗഭാഗ്യമായാണ് കണക്കുകൂട്ടുന്നത്. ജീവിതത്തിൽ ഐശ്വര്യവും നന്മയും കൊണ്ടു വരാൻ സാധിക്കുന്ന ഒരു പക്ഷി എന്ന് രീതിയിൽ ഉപ്പനെ കാണുന്നത് തീർച്ചയായും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടു വരും. അതുകൊണ്ടുതന്നെ ഇനി ഈയൊരു പക്ഷി വീട്ടിൽ വന്നിരിക്കുകയാണെങ്കിൽ അതിനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ആട്ടിപ്പായിക്കാതിരിക്കുകയും ചെയ്യാനായി ശ്രദ്ധിക്കുക. CREDIT : Infinite Stories