ബാറ്റിംഗ് ബൌളിംഗ് കീപ്പിങ്!! എല്ലാത്തിലും പ്രശ്നങൾ : ലോകക്കപ്പ് മുൻപുള്ള മാറ്റങ്ങൾ ഇപ്രകാരമോ??

ഏഷ്യ കപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതോടെ, ഈ ടീമുമായി ടി20 ലോകകപ്പ് നേടാൻ പദ്ധതിയിടുന്നത് വ്യാമോഹമാണ് എന്നാണ് ക്രിക്കറ്റ്‌ ലോകം കണക്കുക്കൂട്ടുന്നത്. ടി20 ലോകകപ്പിന് 2 മാസങ്ങൾ മാത്രം ശേഷിക്കേ ടീമിൽ അഴിച്ചുപണി നടത്തേണ്ടത് അനിവാര്യം ആയിരിക്കുകയാണ്. നിലവിലെ ഏഷ്യ കപ്പ് ടീമിൽ നാല് മാറ്റങ്ങളാണ് നിർദേശിക്കുന്നത്. അവർ ആരൊക്കെ എന്ന് നോക്കാം.

പരിചയസമ്പന്നരായ ഫാസ്റ്റ് ബൗളർമാരുടെ അഭാവം ഏഷ്യ കപ്പ് ടീമിൽ പ്രകടമായിരുന്നു. ഭൂവനേശ്വർ കുമാർ തിളങ്ങിയെങ്കിലും, യുവ പേസർമാർക്ക് പ്രതീക്ഷക്കൊത്ത് തിളങ്ങാൻ ആയില്ല. അതുകൊണ്ട് തന്നെ, ടി20 ലോകകപ്പ് ടീമിലേക്ക് മുഹമ്മദ്‌ ഷമിയെ തിരികെ കൊണ്ടുവരണം. മികച്ച പേസും സ്വിംഗും ഉള്ള മുഹമ്മദ്‌ ഷമിയുടെ കളി മികവും പരിചയസമ്പത്തും ഓസ്ട്രേലിയയിൽ ഇന്ത്യക്ക് മുതൽക്കൂട്ടാവും. ജസ്‌പ്രീത് ബുംറ പരിക്ക് മാറി തിരിച്ചെത്തുന്നതോടെ ഇന്ത്യൻ ടീമിന്റെ പേസ് ഡിപ്പാർട്മെന്റ് കൂടുതൽ കരുത്തുള്ളതാകും.

ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലാണ് പിന്നെ മാറ്റങ്ങൾ കൊണ്ടുവരേണ്ടത്. വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഇന്ത്യൻ ടീമിലേക്ക് മടക്കി കൊണ്ടുവരേണ്ടതുണ്ട്. ഓസ്ട്രേലിയൻ പിച്ചിൽ സഞ്ജു ഇന്ത്യൻ ടീമിന് ഒരു മുതൽക്കൂട്ടവും. മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനേയും ഇന്ത്യൻ ടീമിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. നിലവിൽ ഇന്ത്യൻ ടീമിൽ ഇടങ്കയ്യൻ ബാറ്ററായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് മാത്രമാണുള്ളത്. പന്ത് ഇപ്പോൾ മോശം ഫോമിലുമാണ്.

ടീമിലെ മറ്റൊരു ഇടങ്കയ്യൻ താരമായ ജഡേജക്ക് പരിക്കേറ്റതിനാൽ ജഡേജ ടി20 ലോകകപ്പിൽ നിന്ന് പുറത്തായിരിക്കും എന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇഷാൻ കിഷൻ ടീമിൽ എത്തേണ്ടതുണ്ട്. ഹർഷൽ പട്ടേൽ പരിക്കേറ്റ് പുറത്തിരിക്കുന്നതിനാൽ, ഷാർദുൽ ടാക്കൂറിനെ ടി20 ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. മാറ്റങ്ങൾ കൊണ്ടുവരാതെ ഏഷ്യ കപ്പ് ടീമുമായി ഓസ്ട്രേലിയയിലേക്ക് പറന്നാൽ, ഇന്ത്യയുടെ അവസ്ഥ ഏഷ്യ കപ്പിൽ നിന്ന് വ്യത്യസ്തമാകാൻ സാധ്യതയില്ല.

Rate this post