5 ഫോർ രണ്ട് സിക്സ് 😱😱35 റൺസ്‌!! കണ്ണുതള്ളി ബ്രോഡ് :നാണക്കേട് റെക്കോർഡുമായി ബ്രോഡ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ ബ്രോഡ് എന്നുള്ള പേരിനും ഒപ്പം വളരെ അധികം കേൾക്കാറുള്ളത് ഇന്ത്യൻ സ്റ്റാർ ബാറ്റ്‌സ്മാനായ യുവരാജ് സിംഗ് പേരാണ്. മുൻപ് 2007ലെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഒരു ഓവറിൽ യുവരാജ് സിംഗ് ബ്രോഡ് എതിരെ 36 റൺസ്‌ നേടിയിരിന്നു. ഓവറിലെ ആറ് ബോളും സിക്സ് അടിച്ച യുവി നേട്ടം ഇന്നും ക്രിക്കറ്റ്‌ ലോകം മറന്നിട്ടില്ല.

എന്നാൽ ഒരിക്കൽ കൂടി മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് തലയിലായി ഇരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാർ പേസർ ബ്രോഡ്. ഇന്ന് ഇന്ത്യ : ഇംഗ്ലണ്ട് അവസാന ടെസ്റ്റിലെ രണ്ടാം ദിനമാണ് ബ്രോഡ് മറ്റൊരു ഇന്ത്യൻ ബാറ്റ്‌സ്മാന്റെ ബാറ്റിങ് ചൂട് അറിഞ്ഞത്. ഇന്ത്യൻ ഒന്നാം ഇന്നിങ്സിലെ 84 ആം ഓവറിൽ ബുംറയാണ് ബ്രോഡ് എതിരെ 35 റൺസ്‌ പായിച്ചത്. നോ ബോൾ ആൻഡ്‌ വൈഡ് അടക്കം കണ്ട ആ ഒരൊറ്റ ഓവറിൽ താരം ടെസ്റ്റ്‌ ക്രിക്കറ്റിലെ തന്നെ അധികം റൺസ്‌ പിറന്ന ഓവർ എന്നുള്ള നേട്ടത്തിനും അവകാശിയായി.

ബുമ്രയൂടെ ഈ ഒരു വെടിക്കെട്ട് ഇന്നിങ്സ് ഇന്ത്യൻ സ്കോർ 400 കടത്തിയപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ കഴിയാതെ പേസർ ബ്രോഡ് ഷോക്കായി. ബുംറയുടെ ഈ ഇന്നിങ്സ് ഇന്ത്യൻ ക്യാമ്പിൽ അടക്കം ആവേശമായി മാറി.ബുംറയുടെ ഓരോ ഷോട്ടും ഇന്ത്യൻ ക്യാമ്പിൽ കോച്ച് രാഹുൽ ദ്രാവിടും വിരാട് കോഹ്ലിയും അടക്കം ആഘോഷമാക്കി മാറ്റി.

ഈ ഒരൊറ്റ ഓവറിൽ 35 റൺസ്‌ വഴങ്ങിയ സ്റ്റുവർട് ബ്രോഡ് ഇതോടെ ടെസ്റ്റ്‌ ക്രിക്കറ്റിലും ടി :20 ക്രിക്കറ്റിലും 35+ റൺസ്‌ ഒരു ഓവറിൽ വഴങ്ങിയ താരമായി മാറി.ടെസ്റ്റ്‌ ക്രിക്കറ്റിൽ മുൻപ് 28 റൺസ്‌ ലാറ ഒരൊറ്റ ഓവറിൽ നേടിയതാണ് ഇതുവരെയുള്ള റെക്കോർഡ്. ഈ നാണക്കേടിന്റെ റെക്കോർഡാണ് ബ്രോഡ് തലയിലായത്.