താരലേലത്തിൽ അപമാനിതരായി പ്രമാണിമാർ 😱ഫ്രാഞ്ചൈസികൾ 551 കോടി ഒഴുക്കിയപ്പോഴും ഈ താരങ്ങളെ വാങ്ങാൻ ആളില്ല

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2022 സീസണിലേക്കുള്ള രണ്ട് ദിവസത്തെ ആക്ഷൻ പാക്ക്‌ഡ് മെഗാ താരലേലം ഞായറാഴ്ച്ച അവസാനിച്ചു. ടൂർണമെന്റിന്റെ 15-ാം സീസണിൽ ടീമുകളെ അണിനിരത്താൻ, പത്ത് ഫ്രാഞ്ചൈസികൾ 204 കളിക്കാരെ സ്വന്തമാക്കുന്നതിനായി, 551.7 കോടി രൂപ ചെലവഴിച്ചു. ലേലത്തിൽ ചില വലിയ വാങ്ങലുകളും ബിഡ്ഡിംഗ് പോരാട്ടങ്ങളും കണ്ടപ്പോൾ, ചില വമ്പൻ കളിക്കാർക്ക് ഒരു ഫ്രാഞ്ചൈസിയിലും ഇടം നേടാൻ ആകാതെ വന്നത് ആരാധകർക്കും നിരാശ സമ്മാനിച്ചു.

വലിയ താര പ്രഭാവമുള്ള 22 താരങ്ങൾ ഉൾപ്പടെ 76 കളിക്കാർ ലേലത്തിൽ വിറ്റുപോകാതെ പോയി. അതിൽ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ റൺ വേട്ടക്കാരനായ സുരേഷ് റെയ്നയും ഉൾപ്പെടുന്നു. ടി20 ബൗളർമാരുടെ ഐസിസി റാങ്കിങ് പട്ടികയിൽ രണ്ടും, മൂന്നും, നാലും സ്ഥാനത്ത് യഥാക്രമമുള്ള ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രായിസ് ഷംസി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ്, ഓസ്ട്രേലിയൻ സ്പിന്നർ ആദം സാമ്പ എന്നിവരും, ഐസിസി ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ രണ്ടാമനായ ശാക്കിബ് അൽ ഹസ്സൻ എന്നിവരും അൺസോൾഡ് പട്ടികയിൽ ഉൾപ്പെടുന്നു.

വിറ്റഴിക്കപ്പെടാതെ പോയ പ്രധാന കളിക്കാരുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:റോസ്റ്റൺ ചേസ് (അടിസ്ഥാന വില 1 കോടി രൂപ), ബെൻ കട്ടിംഗ് (അടിസ്ഥാന വില 75 ലക്ഷം രൂപ), മാർട്ടിൻ ഗുപ്റ്റിൽ (അടിസ്ഥാന വില 75 ലക്ഷം രൂപ), പിയൂഷ് ചൗള (അടിസ്ഥാന വില 1 കോടി രൂപ), ഇഷ് സോധി (അടിസ്ഥാന വില 50 ലക്ഷം രൂപ), തബ്രായിസ് ഷംസി (അടിസ്ഥാന വില 1 കോടി രൂപ), ഷെൽഡൺ കോട്രെൽ (അടിസ്ഥാന വില 75 ലക്ഷം രൂപ), ഇഷാന്ത് ശർമ്മ (അടിസ്ഥാന വില 1.5 കോടി രൂപ), ചേതേശ്വര് പൂജാര (അടിസ്ഥാന വില 50 ലക്ഷം രൂപ), ആരോൺ ഫിഞ്ച് (അടിസ്ഥാന വില 1.5 കോടി രൂപ).

ഇയോൻ മോർഗൻ (അടിസ്ഥാന വില 1.5 കോടി രൂപ), മർനസ് ലാബുഷാഗ്നെ (അടിസ്ഥാന വില 1 കോടി രൂപ), ഡേവിഡ് മലൻ (അടിസ്ഥാന വില 1.5 കോടി രൂപ), സന്ദീപ് ലാമിച്ചനെ (അടിസ്ഥാന വില 40 ലക്ഷം രൂപ), അമിത് മിശ്ര (അടിസ്ഥാന വില 1.5 കോടി രൂപ), ആദം സാമ്പ (അടിസ്ഥാന വില 2 കോടി രൂപ), ഇമ്രാൻ താഹിർ (അടിസ്ഥാന വില 2 കോടി രൂപ), മുജീബ് ഉർ റഹ്മാൻ (അടിസ്ഥാന വില 2 കോടി രൂപ), ആദിൽ റഷീദ് (അടിസ്ഥാന വില 2 കോടി രൂപ), ഷാക്കിബ് അൽ ഹസൻ (അടിസ്ഥാന വില 2 കോടി രൂപ), സ്റ്റീവൻ സ്മിത്ത് (അടിസ്ഥാന വില 2 കോടി രൂപ), സുരേഷ് റെയ്ന (അടിസ്ഥാന വില 2 കോടി രൂപ)