നൂറ്റാണ്ടിന്റെ ബോൾ 😱അവൻ രണ്ടാം ശ്രീശാന്ത് (കാണാം വീഡിയോ )

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി, ഇന്ത്യൻ കൗമാരപ്പട കൗമാര ക്രിക്കറ്റിൽ ലോക ജേതാക്കളായപ്പോൾ, ഫൈനലിൽ ഇന്ത്യക്ക് വേണ്ടി ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പ്രകടനം നടത്തി ഹിമാചൽ പ്രദേശ് ഓൾറൗണ്ടർ രാജ് ബവ ശ്രദ്ധേയനായി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ തകർച്ചയ്ക്ക് ഇടങ്കയ്യൻ പേസർ രവി കുമാറാണ് നാശം വിതക്കാൻ ആരംഭിച്ചത്.

തുടർന്ന്, ആ ചുമതല ഏറ്റെടുത്ത രാജ് ബവ, ഇംഗ്ലണ്ടിനെ ഒരു സമയത്ത് 61/6 എന്ന നിലയിലേക്ക് കൂപ്പുകുത്തിച്ചു. അപ്പോൾ, 6 ഓവർ എറിഞ്ഞിരുന്ന ബവ, 19 റൺസ് മാത്രം വിട്ടുകൊടുത്താണ് 4 വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തിന്റെ 13-ാം ഓവറിൽ രണ്ട് പന്തിൽ തുടർച്ചയായി രണ്ട് വിക്കറ്റ് നേടിയതും ഇതിൽ ഉൾപ്പെടുന്നു. 13-ാം ഓവറിലെ അവസാന രണ്ട് പന്തിൽ ഇംഗ്ലണ്ട് ബാറ്റർമാരായ വില്യം ലക്സ്‌റ്റണിന്റെയും ജോർജ് ബെല്ലിന്റെയും വിക്കറ്റുകളാണ് ബവ വീഴ്ത്തിയത്.

ഇതിൽ ജോർജ് ബെല്ലിന് നേരെയുള്ള ബവയുടെ ഡെലിവറി ക്രിക്കറ്റ്‌ ആരാധകരെ അമ്പരപ്പിച്ചു. പലരും, ആ ഡെലിവറിയെ, 2010-ൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം ജാക്വസ് കാലിസിന് നേരെ ഇന്ത്യയുടെ മലയാളി പേസർ ശ്രീശാന്ത് എറിഞ്ഞ ഡെലിവറിയുമായി സാമ്യമുള്ളതായി ചൂണ്ടിക്കാണിച്ചു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ, നിരവധി നെറ്റിസെൻസ് ബവയുടെ ആ ഡെലിവറിയെ ശ്രീശാന്തിന്റെ ബൗളിംഗ് ഡെലിവറിയുമായി സാമ്യമുള്ളതായി അഭിപ്രായപ്പെട്ടു.

ഒടുവിൽ മത്സരത്തിൽ ആകെ, 9.5 ഓവർ എറിഞ്ഞ ബവ 31/5 എന്ന സ്പെല്ലിൽ ആദ്യ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഇതോടെ ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡ് രാജ് ബവ സ്വന്തമാക്കി. തുടർന്ന്, മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ നിര ഒരു ഘട്ടത്തിൽ തിരിച്ചടി നേരിട്ടപ്പോൾ, നിഷാന്ത് സിന്തുവുമായി അഞ്ചാം വിക്കറ്റിൽ 67 റൺസ് കൂട്ടുകെട്ടും രാജ് ബവ (35) കൂട്ടിച്ചേർത്തു. അർഹതയ്ക്കുള്ള അംഗീകരമായി ഫൈനലിലെ മികച്ച താരമായി രാജ് ബവയെ തിരഞ്ഞെടുത്തു.