അണ്ടർ 19 താരങ്ങൾക്ക് കോടികൾ😮😮ഞെട്ടിച്ചത് ഈ താരം

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലം അത്യന്തം ആവേശകരമായി ബാംഗ്ലൂരിൽ പുരോഗമിക്കുമ്പോൾ എല്ലാവരും തന്നെ മുൻപ് പ്രവചിച്ചത് പോലെ അണ്ടർ 19 ലോകകപ്പ് ഭാഗമായ യുവ താരങ്ങൾക്ക് വലിയ സ്വീകാര്യത.മെഗാ താരലേലത്തിൽ കോടികൾ നേട്ടം സ്വന്തമാക്കിയത് പ്രത്യേകിച്ചും ഇന്ത്യൻ അണ്ടർ 19 താരങ്ങളാണ്

2022ലെ അണ്ടർ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ഭാഗമായ കുട്ടി താരങ്ങൾക്കാണ് ലേലത്തിൽ കോടികൾ നേടാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 5 വിക്കെറ്റ് വീഴ്ത്തി ശ്രദ്ധേയനായി മാറിയ രാജ് ബാബക്കായി ടീമുകൾ എല്ലാം രംഗത്ത് എത്തിയതോടെ ലേലം വാശി നിറഞ്ഞതായി മാറി എങ്കിലും യുവ താരത്തെ രണ്ട് കോടിക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി.

കൂടാതെ ബൗളിങ്ങിൽ ഇന്ത്യൻ ടീമിന്റെ കരുത്തായി അണ്ടർ 19 ലോലകപ്പിൽ മാറിയ രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍ക്കായി ചില സർപ്രൈസ് നീക്കങ്ങൾ നടന്നെങ്കിലും താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് (1.4 കോടി രൂപ ) സ്വന്തമാക്കി.അതേസമയം ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിച്ച അണ്ടർ 19 ക്യാപ്റ്റൻ കൂടിയായ യാഷ് ഡൂൾ ഡൽഹി ക്യാപിറ്റൽസ്‌ ടീമിലേക്ക് (50 ലക്ഷം രൂപക്ക് എത്തി ).എന്നാൽ അണ്ടർ 19 ലോകകപ്പ് ടീം ഭാഗമായിരുന്ന ഹര്‍നൂര്‍ സിങ്ങിനെ അടക്കം ഒരു ടീമും വാങ്ങിയില്ല.

നേരത്തെ ഐപിഎൽ 2022 താരലേലത്തിൽ യുവവിദേശ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായത് ദക്ഷിണാഫ്രിക്കയുടെ 19 കാരനായ സ്റ്റാർ ബാറ്റ്‌സ്മാൻ ഡെവാൾഡ് ബ്രെവിസിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ലേലത്തിൽ 20 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന അണ്ടർ 19 ലോകകപ്പ്‌ ഹീറോയെ 3 കോടി രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.