ഉണക്ക സ്രാവ് തേങ്ങാ കൊത്തിട്ടു ഇതുപോലെയൊന്നു വെച്ചു നോക്കൂ🤤വേറെ ലെവൽ കറി മക്കളേ🥰🔥|Unakka Sravu Curry Recipe

Unakka Sravu Curry Recipe Malayalam : ഉണക്ക സ്രാവ്കൊണ്ട് വളരെ രുചികരമായ ഒരു കറി തയ്യാറാക്കാം. ഈ കറി തേങ്ങാക്കൊത്ത് ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ സ്വാദ് ഇരട്ടിയാണ് വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും എന്നൊക്കെ പറഞ്ഞു പോകുന്ന തരത്തിൽ ഒരു കറിയാണ്.ഈ കറി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഉണക്ക സ്രാവ്ആദ്യം വെള്ളത്തിൽ ഒന്ന് നന്നായി കഴുകിയെടുത്തു മാറ്റിവെക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് തേങ്ങാക്കൊത്ത് നന്നായിട്ട് വറുത്തെടുത്ത് വറുത്ത് തേങ്ങാക്കൊത്ത്

മഞ്ഞപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത്അതിലേക്ക് കുറച്ച് ചുവന്നുള്ളി ചതച്ചതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും വേണമെങ്കിൽ കുറച്ച് തക്കാളിയും ചേർത്തു കൊടുത്തു നന്നായി വഴറ്റി എടുക്കാം.വാളംപുളി വെള്ളത്തിൽ കുതിർത്തതും ഒഴിച്ചുകൊടുത്തു അതിലേക്ക് കാശ്മീരി മുളകുപൊടിയും ചേർത്ത് ഉലുവ പൊടി വേണമെങ്കിൽ ഇഷ്ടമുള്ളവർക്ക് അതുകൂടി ചേർത്തു കൊടുത്തതിനുശേഷം ഉണക്കസ്രാവ്

ചേർത്തു കൊടുക്കാം കറിയൊക്കെ നന്നായി വെന്ത് കുറുകി വരുന്ന സമയത്ത് അതിലേക്ക് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും കുറച്ചുകൂടി ഒഴിച്ചു കൊടുക്കാം വളരെ രുചികരമായി എണ്ണയൊക്കെ തെളിഞ്ഞുവരുന്ന ഈ ഒരു കറി ചോറിന് വളരെ രുചികരമാണ് ഹെൽത്തിയുമാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും അതുകൊണ്ട് തന്നെ ഇത് വാങ്ങി

സൂക്ഷിച്ചു കഴിഞ്ഞാൽ ഏത് സമയത്ത് ഇതുപോലുള്ള കറി തയ്യാറാക്കി എടുക്കാൻ സാധിക്കുംതേങ്ങാക്കൊത്ത് ചേർക്കുന്നത് കൊണ്ട് പ്രത്യേക സ്വാദാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits : Annayude Adukkala.

Rate this post