സ്റ്റമ്പ്സ് പറത്തി ഉംറാൻ മാലിക്ക് 😳😳ഷോക്കായി ക്രിക്കറ്റ്‌ ലോകം!!! കാണാം വീഡിയോ

ഇന്ത്യ : ബംഗ്ലാദേശ് രണ്ടാം ഏകദിന മത്സരത്തിന് ആവേശ തുടക്കം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് ടീമിന് ലഭിച്ചത് മോശം തുടക്കം. ടോപ് ഓർഡർ വിക്കറ്റുകൾ നഷ്ടമായ അവർക്ക് പിന്നീട് കരുത്ത് സമ്മാനിച്ചത് പതിവ് പോലെ മധ്യ നിര ബാറ്റിംഗ് തന്നെ.ആദ്യത്തെ 17 ഓവറിനുള്ളിൽ തന്നെ ബംഗ്ലാദേശ് ടീമിന്റെ നാല് വിക്കറ്റുകൾ നഷ്ടമായി.

ഒന്നാം ഏകദിനത്തിൽ ഇന്ത്യയെ വീഴ്ത്തി ഒരു വിക്കെറ്റ് ജയത്തിലേക്ക് എത്തിയ ബംഗ്ലാദേശ് ടീം പൂർണ്ണ ആത്മവിശ്വാസത്തിൽ എത്തുമ്പോൾ ഇന്ത്യൻ സംഘത്തിന് ഇന്നത്തെ കളിയിൽ ജയത്തിൽ കുറഞ്ഞതോന്നും തന്നെ സ്വപ്നം കാണുവാൻ കഴിയില്ല.നിർണായക മാച്ചിൽ ഇന്ത്യൻ ടീം നല്ല പ്രകടനം കാഴ്ചവെക്കും തന്നെയാണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷ. എന്നാൽ ആദ്യം ബാറ്റിങ് ആരംഭിച്ച ബാക്കി ബംഗ്ലാ ടീമിന്റെ നാല് ടോപ് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ പേസർമാർ പ്രതീക്ഷ നൽകി.

അനാമുൾ ഖഖ് (11 റൺസ് ), ലിറ്റൻ ദാസ് ( 7 റൺസ് ), ശാക്കിബ് (8 ) എന്നിവർ വേഗം വിക്കെറ്റ് നഷ്ടമാക്കിയപ്പോൾ മൂന്നാം നമ്പറിൽ എത്തിയ ശാന്റോ വിക്കെറ്റ് മനോഹരമായ ഒരു സ്പീഡ് ബോളിൽ കൂടി യുവ പേസർ ഉംറാൻ മാലിക്ക് സ്വന്തമാക്കി. മനോഹരമായ അതിവേഗ പന്ത് ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ സ്റ്റമ്പ്സ് പിഴുതു.മാലിക്ക് 151 കിലോമീറ്റർ സ്പീഡ് ബോൾ ഷാന്റോ ഓഫ് സ്റ്റമ്പ്സ് പറത്തി. ഈ ഒരു മനോഹര വിക്കെറ്റ് വീഡിയോ കാഴ്ച്ച ഇതിനകം തന്നെ വൈറൽ ആയി മാറി കഴിഞ്ഞു.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :Rohit Sharma (c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul (wk), Washington Sundar, Axar Patel, Shardul Thakur, Deepak Chahar, Mohammed Siraj, Umran Malik

Rate this post