തീ തുപ്പി ഉമ്രാൻ മാലിക്ക്!!!അതിർത്തി കടന്ന് സ്റ്റമ്പ്സ്!!കാണാം വീഡിയോ

ഇറാനി കപ്പിൽ സൗരാശ്ട്രക്കെതിരെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തി റെസ്റ്റ്ഓഫ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ 98 റൺസിന് റസ്റ്റ് ഓഫ് ഇന്ത്യ പേസർമാർ എറിഞ്ഞിട്ടു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്നിന് 205 റൺസ് എന്ന ശക്തമായ നിലയിലാണ്.

126 പന്തിൽ 125 റൺസുമായി സർഫ്രാസ് ഖാനും അർദ്ധ സെഞ്ച്വറി നേടി 62 റൺസുമായി ഹനുമാ വിഹാരിയും ആണ് ക്രീസിൽ. നാലു വിക്കറ്റുകൾ നേടിയ മുകേഷ് കുമാറാണ് ചേതേശ്വർ പൂജാര അടങ്ങുന്ന സൗരാഷ്ട്രയെ 98 റൺസിന് എറിഞ്ഞുൽദീപ് സെൻ, ഉമ്രാൻ മാലിക് എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി.5.5 ഓവറിൽ 25 റൺസ് മാത്രം വിട്ടുകൊടുത്താണ് ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്. വീണ്ടും തന്റെ വേഗത കൊണ്ട് കായികലോകത്ത് ഒരിക്കൽക്കൂടി ജമ്മു കാശ്മീർ താരം അമ്പരപ്പിച്ചു.

ഇപ്രാവശ്യം ഉമ്രാൻ മാലിക്കിന്റെ വേഗതക്ക് ഇരയായത് സൗരാഷ്ട്ര നായകൻ ജയദേവ് ഉനദ്കട്ട് ആണ്. കിടിലൻ യോർക്കറിലൂടെ ആയിരുന്നു ഉമ്രാൻ മാലിക് ജയദേവ് ഉനദ്ക്കട്ടിനെ പുറത്താക്കിയത്. വേഗത കൊണ്ടുമാത്രമല്ല സ്വിങ് കൊണ്ടും ആരാധകരെ താരം അത്ഭുതപ്പെടുത്തി. ഈ മാസം ഓസ്ട്രേലിയയിൽ വച്ച് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല.

എന്നാൽ സൂപ്പർ താരം ബുംറക്ക് പരിക്കേറ്റ സാഹചര്യത്തിൽ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്. ഓസ്ട്രേലിയൻ പിച്ചിൽ ഉമ്രാനെ പോലെയുള്ള ബൗളർമാർ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നാണ് പലരും നിരീക്ഷിക്കുന്നത്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ആ പ്രകടനത്തിലൂടെയാണ് താരം ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്.