തീതുപ്പി ഉമ്രാൻ യോർക്കർ 😱😱കുറ്റി പറന്ന് ശ്രേയസ് അയ്യർ :തുള്ളിച്ചാടി സ്‌റ്റെയ്‌ൻ

ഐപിൽ പതിനഞ്ചാം സീസണിൽ രണ്ട് തുടർ ജയങ്ങളിൽ കൂടി ട്രാക്കിൽ എത്തിയ ടീമാണ് ഹൈദരാബാദ്. ഇന്ന് കൊൽക്കത്തക്ക് എതിരായ കളിയിലും ഹൈദരാബാദ് ലക്ഷ്യമിടുന്നത് മറ്റൊരു ജയം മാത്രം. ഒരിക്കൽ കൂടി ടോസ് നേടിയ ഹൈദരാബാദ് നായകൻ വില്യംസൺ ടോസ് ജയിച്ചപ്പോൾ ആദ്യം ബാറ്റിങ് ആരംഭിച്ച കൊൽക്കത്തക്ക് ലഭിച്ചത് മോശം തുടക്കം.

ആദ്യത്തെ ഓവർ മുതൽ മികവോടെ എറിഞ്ഞ ഹൈദരാബാദ് ബൗളർമാർ കൊൽക്കത്തക്ക് സമ്മാനിച്ചത് മോശം തുടക്കം. വെങ്കിടെശ് അയ്യർ , ആരോൺ ഫിഞ്ച്, നരെൻ എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായ ഹൈദരാബാദ് ടീമിന് പ്രതീക്ഷയായി മാറിയത് നായകനായ ശ്രേയസ് അയ്യർ തന്നെയാണ്. എന്നാൽ ഒരിക്കൽ കൂടി ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം തന്റെ പേസ് എക്സ്പ്രസ്സ്‌ മികവിനാൽ കയ്യടികൾ നേടിയത് യുവ താരമായ ഉമ്രാൻ മാലിക്കാണ്. മനോഹരമായ ഒരു യോർക്കറിൽ കൂടിയാണ് യുവ പേസർ ശ്രേയസ് അയ്യർ മടക്കിയത്.

ഒരുവേള മികച്ച ഷോട്ടുകളിൽ കൂടി മുന്നേറിയശ്രേയസ് അയ്യർ വിക്കറ്റാണ് ഉമ്രാൻ മാലിക്ക് വീഴ്ത്തിയത്. വെറും 25 ബോളിൽ മൂന്ന് ഫോറുകൾ അടക്കം താരം 28 റൺസാണ് നേടിയത്.എന്നാൽ ക്രീസിൽ നിന്നും ചലിച്ചു കളിക്കുന്ന ശ്രേയസ് അയ്യർ വിക്കെറ്റ് ഒരു അതിവേഗ യോർകറിൽ കൂടിയാണ് ഉമ്രാൻ മാലിക്ക് സ്വന്തമാക്കിയത്.

താരം ഈ ഒരു ബോൾ ശ്രേയസ് അയ്യരിൽ പോലും ഞെട്ടൽ സൃഷ്ടിച്ച്. താരം ഈ ഒരു വിക്കെറ്റ് ഹൈദരാബാദ് ഡ്രസ്സിംഗ് റൂമിൽ ഇരുന്ന ബൗളിംഗ് കോച്ച് ഡെയ്ൽ സ്‌റ്റെയനെ വരെ വളരെ ഏറെ സന്തോഷിപ്പിച്ചു. ഈ ഒരു വിക്കെറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു

Rate this post