ട്രിപ്പിൾ വിക്കെറ്റ് മൈഡൻ 😱അവസാന ഓവറിൽ കുറ്റി അതിർത്തി പറത്തി ഉമ്രാൻ മാലിക്ക് 😱😱ഐപിഎല്ലിൽ അപൂർവ്വ റെക്കോർഡും സ്വന്തം

ഐപിഎൽ 2022 സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് അവരുടെ മൂന്നാം മത്സരം മുതൽ മികച്ച രീതിയിലാണ് കാണപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എസ്ആർഎച്ച് പിന്നീട് ഹാട്രിക് ജയം രേഖപ്പെടുത്തി. അവരുടെ ബൗളിംഗ് ആക്രമണം മെച്ചപ്പെടുത്തിയതാണ്, വിജയ വഴിയിൽ തിരിച്ചെത്താൻ സൺറൈസേഴ്സിന് സഹായകമായത്.

നാല് വിക്കറ്റ് വീഴ്ത്തിയ ഉംറാൻ മാലിക്കാണ് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ബൗളിംഗിൽ താരമായത്. ഇന്നിംഗ്സിൽ മാലിക് എറിഞ്ഞ ആദ്യ മൂന്നോവറിൽ അദ്ദേഹം 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് ആണ് നേടിയിരുന്നത്. എന്നാൽ, ഇന്നിംഗ്സിന്റെ അവസാന ഓവറിലാണ് ഉമ്രാൻ മാലിക്കിന്റെ മികവ് പഞ്ചാബ് കിംഗ്സ് ബാറ്റർമാർ ശരിക്കും തിരിച്ചറിഞ്ഞത്. 20-ാം ഓവറിൽ റൺസൊന്നും വഴങ്ങാതെ 3 വിക്കറ്റാണ് യുവ ഫാസ്റ്റ് ബൗളർ സ്വന്തമാക്കിയത്.അവസാന ഓവറിലെ ആദ്യ പന്ത് ഒടിയൻ സ്മിത്തിനെതിരെ ഡോട്ട് ബോൾ പിന്നാലെ, അടുത്ത ബോളിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറെ സ്വന്തം കൈപ്പിടിയിൽ ഒതുക്കി ഉമ്രാൻ മടക്കി.

ശേഷം, രാഹുൽ ചാഹറിന് നേരെ ഒരു ഡോട്ട് ബോൾ എറിഞ്ഞ ഉമ്രാൻ, രാഹുൽ ചാഹറിനേയും വൈഭവ് അറോറയേയും തുടർച്ചയായ പന്തുകളിൽ വീഴ്ത്തി. അവസാന ബോളിൽ ഹാട്രിക് നേടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും, അർഷദീപ് സിംഗ് റൺഔട്ടിലൂടെയാണ് പുറത്തായത്.ഇതോടെ, ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്നിംഗ്സിന്റെ അവസാന ഓവർ മൈഡൻ ഓവർ എറിയുന്ന നാലാമത്തെ ബൗളറായി ജമ്മു കാശ്മീർ പേസർ മാറി.

ഇതിന് മുമ്പ്, 2008 ഐപിഎൽ സീസണിൽ പഞ്ചാബിന്റെ താരമായിരുന്ന ഇർഫാൻ പത്താൻ മുംബൈ ഇന്ത്യൻസിനെതിരെയും, 2017 ഐപിഎൽ സീസണിൽ റൈസിംഗ് പൂനെ സൂപ്പർജിയന്റ്സ് താരമായിരുന്ന ജയദേവ് ഉനദ്കട്ട് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.കൂടാതെ ലസിത് മലിംഗക്കും ഈ നേട്ടമുണ്ട്.എന്നിരുന്നാലും, ഒരു മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറാണ് ഉമ്രാൻ മാലിക്.

Rate this post