സെലക്ടർമാർ കണ്ണുതുറക്കൂ 😱😱😱അവനെ ഇന്ത്യൻ ടീമിനോപ്പം നിർത്തിക്കൊ :നിർദ്ദേശം നൽകി മുൻ കോച്ച്

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസർ ഉംറാൻ മാലിക്കിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ഇന്ത്യൻ ടീമിന്റെ ഭാവി വാഗ്ദാനം എന്നാണ് രവി ശാസ്ത്രി ജമ്മു കശ്മീർ പേസറെ വിശേഷിപ്പിച്ചത്. ഐപിഎൽ 2022-ലെ സൺറൈസേഴ്‌സിന്റെ ഉദ്ഘാടന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മാലിക് 39 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യയുടെ മുൻ പരിശീലകൻ തന്റെ പ്രതീക്ഷ പങ്കുവെച്ചത്.

ജമ്മു കശ്മീരിൽ നിന്നുള്ള വലംകൈയ്യൻ സീമർ കഴിഞ്ഞ ഐപിഎല്ലിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ പതിവായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിരുന്നു. തുടർന്ന്, കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനോപ്പം നെറ്റ് ബൗളറായി യാത്ര ചെയ്തതോടെ, യുവതാരത്തിന്റെ അനുഭവസമ്പത്തും പ്രതീക്ഷകളും വളർന്നു. അതോടെ, ഈ വർഷമാദ്യം നടന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി എസ്ആർഎച്ച് ഉമ്രാൻ മാലിക്കിനെ നിലനിർത്തുകയും ചെയ്തിരുന്നു.

മാലിക് ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യുമ്പോൾ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന ശാസ്ത്രി, ഈ പരിചയം കൊണ്ടാണ് മാലിക്കിൽ വലിയ പ്രതീക്ഷ അർപ്പിക്കുന്നത്. “എനിക്ക് അവന്റെ മനോഭാവം ഇഷ്ടമാണ്. അവന് കൂടുതൽ കൂടുതൽ പഠിക്കാനും മെച്ചപ്പെടുത്താനുമുള്ള ആവേശമുണ്ട്. മാത്രമല്ല, അവന് നല്ല വേഗതയുണ്ട്, ബാറ്റർമാരെ അവൻ ശരിക്കും ബുദ്ധിമുട്ടിക്കുന്നു. അവന്റെ കഴിവിൽ സംശയമില്ല. ഇയാൾ ഇന്ത്യൻ ടീമിന്റെ ഭാവി താരമാണ്,” ശാസ്ത്രി സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

മാലിക്കിനെ എൻസിഎയിൽ നിലനിർത്തി പരിശീലനം നിയന്ത്രിക്കാൻ ബിസിസിഐയോട് ശാസ്ത്രി നിർദ്ദേശിച്ചു, അതുവഴി സെലക്ടർമാർക്ക് യുവതാരത്തെ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും. “അവൻ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വേണം, തുടർന്ന് ‘എ’ ടീമിൽ കയറണം. സെലക്ടർമാർ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവർക്ക് കഴിയുന്നത്ര മിക്സിൽ അവനെ നിലനിർത്തുകയും വേണം. ഞാൻ അവനെ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുന്നു,” ശാസ്ത്രി കൂട്ടിച്ചേർത്തു.