വൈഡ് വിളിക്കാൻ പോയി ഔട്ട്‌ വിളിച്ചു അമ്പയർ 😱😱ഷോക്കായി കാണികൾ

വ്യാഴാഴ്ച്ച (മെയ്‌ 12) നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സരം, ഫലം കൊണ്ട് പ്രാധാന്യമില്ലാത്തതായിരുന്നുവെങ്കിലും ആവേശകരമായ മുഹൂർത്തങ്ങൾക്കൊണ്ടും വിവാദങ്ങൾ കൊണ്ടും ശ്രദ്ധ നേടി. മത്സരം, സിഎസ്കെ ഇന്നിംഗ്സിന്റെ തുടക്കത്തിലെ പവർകട്ട് മൂലമുണ്ടായ ഡിആർഎസ് അഭാവം കൊണ്ടും ഓൺ-ഫീൽഡ് അമ്പയർ തീരുമാനങ്ങൾ എടുത്ത രീതി കൊണ്ടും ക്രിക്കറ്റ്‌ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

സിഎസ്കെ ഇന്നിംഗ്സിന്റെ ആദ്യ ഓവറിൽ, ഓപ്പണർ ഡെവോൺ കോൺവെക്കെതിരായ സംശയാസ്പതമായ എൽബിഡബ്ല്യു അപ്പീൽ ഓൺ-ഫീൽഡ് അമ്പയർ അനുവദിച്ചപ്പോൾ, തീരുമാനം പുനഃപരിശോധിക്കാനുള്ള കോൺവെയുടെ അവകാശം, സ്റ്റേഡിയത്തിൽ പവർകട്ട് ആയതിനാൽ ഡിആർഎസ് സാങ്കേതിക വിദ്യ ലഭ്യമല്ല എന്ന കാരണത്താൽ നിഷേധിക്കപ്പെട്ടു. സമാനമായ സംഭവം തൊട്ടടുത്ത ഓവറിലും സംഭവിച്ചു. റോബിൻ ഉത്തപ്പക്ക് എതിരായ എൽബിഡബ്ല്യു അപ്പീൽ ഓൺ-ഫീൽഡ് അമ്പയർ അനുവദിച്ചപ്പോൾ, തീരുമാനം പുനഃപരിശോധിക്കാൻ ഉത്തപ്പയ്ക്ക് താത്പര്യം ഉണ്ടായിരുന്നു, എന്നാൽ അപ്പോഴും ഡിആർഎസ് ലഭ്യമല്ല എന്ന് അമ്പയർ അറിയിച്ചു.

തുടർന്ന്, ഇത്രയും വലിയ സമ്പന്ന ലീഗായിട്ടും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സംഭവിച്ച വീഴ്ച്ച ക്രിക്കറ്റ്‌ ലോകത്ത് ചൂടേറിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി. എന്നാൽ, മുംബൈ ഇന്ത്യൻസിന് അവരുടെ ബാറ്റിംഗ് ഇന്നിംഗ്സിൽ മുഴുവൻ സമയം ലഭ്യമായതും, അവർക്ക് അത് ഫലവത്തായ രീതിയിൽ പ്രയോഗിക്കാൻ കഴിഞ്ഞതും വിവാദം കൂടുതൽ വഷളാക്കി. സിഎസ്കെ ഉയർത്തിയ വളരെ ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ ഇന്ത്യൻസ്‌, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തകർച്ച നേരിട്ടതോടെ, ഒരു ഘട്ടത്തിൽ 34/4 എന്ന നിലയിലായി.

ആ സാഹചര്യത്തിൽ എംഐ ബാറ്റർ ഹൃതിക് ഷോക്കീനെ സിമർജീത് സിംഗിന്റെ ബോളിൽ ധോണി ക്യാച്ച് എടുക്കുകയും, ബാറ്ററുടെ ബാറ്റിൽ എഡ്ജ് ഉണ്ടെന്ന് ധോണി ഉൾപ്പടെയുള്ള സിഎസ്കെ താരങ്ങൾ അപ്പീൽ ചെയ്യുകയും ചെയ്തു. എന്നാൽ, വളരെ സമയമെടുത്ത അമ്പയർ രാവികാന്ത് റെഡ്ഢി സിഎസ്കെ താരങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഔട്ട്‌ നൽകി. അതേസമയം, ഷോക്കീൻ ഉടനെ ഡിആർഎസ് എടുക്കുകയും ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. എന്നാൽ, ആ സന്ദർഭത്തിലും ഒരുപക്ഷെ ഡിആർഎസ് പ്രവർത്തന രഹിതമായിരുന്നെങ്കിൽ, അത് ഔട്ട്‌ ആകുമായിരുന്നില്ലേ എന്നും അതു മൂലം ഒരുപക്ഷെ മത്സരത്തിന്റെ ഗതി മാറിയേക്കാമായിരുന്നില്ലേ എന്നുമാണ് ഒരു വിഭാഗം ആരാധകർ ഉന്നയിക്കുന്ന വിമർശനം.