കൗണ്ടിയിലും ഉമേഷ്‌ സിക്സ്!! സ്റ്റമ്പ്സ് അതിർത്തി കടത്തി ഉമേഷ്‌ യാദവ്!! വീഡിയോ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം തന്നെ കടുത്ത നിരാശയിലാണ്. ഇംഗ്ലണ്ട് എതിരായ അവസാന ക്രിക്കറ്റ്‌ ടെസ്റ്റിൽ ജയത്തിന്റെ അരികിലേക്ക് എത്തി തോൽവി വഴങ്ങേണ്ടി വന്നത് എല്ലാവരിലും ഞെട്ടൽ സമ്മാനിച്ചു. എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ അവസാന ദിനം ഇംഗ്ലണ്ട് മുൻപിൽ കാലിടറി. എങ്കിലും ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൽ ശേഷിക്കുന്ന രണ്ട് ടെസ്റ്റ്‌ പരമ്പരകളും ജയിക്കാനായാൽ ഇന്ത്യൻ ടീമിന് ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത സ്വന്തമാക്കാൻ കഴിയും.

അതേസമയം നിലവിൽ ഇന്ത്യൻ ടെസ്റ്റ്‌ ടീമിന്റെ ഭാഗമായ പല താരങ്ങളും ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ്‌ കളിക്കുന്ന തിരക്കിലാണ്. ഇന്ത്യൻ ടെസ്റ്റ്‌ ടീമിലെ പ്രധാന ഭാഗമായ പൂജാര, ഉമേഷ്‌ യാദവ് എന്നിവർ കൗണ്ടി ക്രിക്കറ്റിൽ സജീവമായി പോകുകയാണ്. കഴിഞ്ഞ ദിവസം ക്രിക്കറ്റ്‌ ലോകത്ത് ഏറ്റവും അധികം ട്രെൻഡിംഗ് ആയി മാറിയത് സ്റ്റാർ ബാറ്റ്‌സ്മാനായ പൂജാര തന്റെ ലെഗ് സ്പിൻ ബൗളിംഗ് പരീക്ഷിച്ചിതാണ്. തന്റെ കൗണ്ടി ടീമിനായി ഒരു ഓവർ ലെഗ് സ്പിൻ എറിഞ്ഞ പൂജാര അടുത്ത മാസവും മറ്റൊരു ഏകദിന ടൂർണമെന്റ് ഭാഗമായി ഇംഗ്ലണ്ടിൽ തുടരാനാണ് പ്ലാൻ.

എന്നാൽ 2022 കൗണ്ടി ക്രിക്കറ്റ്‌ സീസണിനായി മിഡിൽസെക്സിൽ ചേർന്ന ഉമേഷ് യാദവ്, തന്റെ പുതിയ കൗണ്ടി ടീമിനായി ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി. ആദ്യം ബാറ്റിങ്ങിൽ വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവെച്ച ഉമേഷ്‌ യാദവ് പിന്നീട് ബോൾ കൊണ്ടും തിളങ്ങി.താരം മനോഹരമായ ഇൻ സ്വിങ്ങർ അടക്കം എറിഞ്ഞാണ് എതിരാളികളെ ഭയപ്പെടുത്തിയത്

ടീമിനായി താരം കൗണ്ടി ചാമ്പ്യൻഷിപ്പിന്റെ ഡിവിഷൻ രണ്ടിൽ വോർസെസ്റ്റർഷെയറിനെതിരേയാണ് കളിച്ചത്.വളരെ മനോഹരമായ ഇൻ സ്വിംഗ് ഡെലിവറിയിലൂടെ എതിർ ടീം സ്റ്റാർ ബാറ്റ്‌സ്മാനായ ടെയ്‌ലർ കോർണലിന്റെ സ്റ്റമ്പ്സ് തെ റിപ്പിച്ചു