വരിക സിക്സ് അടിക്കുക ഇത് ഉമേഷ്‌ ജി സ്റ്റൈൽ😳😳😳100 മീറ്റർ സിക്സ് പായിച്ചു ഉമേഷ്‌ യാദവ്

ബംഗ്ലാദേശ് എതിരായ ടെസ്റ്റ്‌ ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങി ഇന്ത്യൻ സംഘം. അത്യന്തം ആവേശം നിറയുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ബാറ്റിംഗ് രണ്ടാം ദിനം പുനരാരംഭിച്ച ടീം ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 404 റൺസിൽ ആൾ ഔട്ടായി. വാലറ്റത്ത് ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടമാണ് സ്കോർ 400 കടത്തിയത്.

ഒന്നാം ദിനം മനോഹരമായി ബാറ്റിംഗ് ചെയ്ത ശ്രേയസ് അയ്യർ വിക്കെറ്റ് ഇന്ത്യക്ക് ഇന്ന് തുടക്കത്തിൽ തന്നെ നഷ്ടമായി എങ്കിലും ശേഷം അശ്വിൻ : കുൽദീപ് യാദവ് ജോഡി ഇന്ത്യൻ ടീമിന് രക്ഷകരായി. അശ്വിൻ (58 റൺസ് ), കുൽദീപ് യാദവ് (40 റൺസ് ) എന്നിവർ തിളങ്ങി. അതേസമയം അവസാന ഓവറുകളിൽ പേസർ ഉമേഷ്‌ യാദവിന്റെ വെടികെട്ടു ബാറ്റിംഗ് പ്രകടനവും കയ്യടികൾ നേടി.

പത്താം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ ഉമേഷ്‌ യാദവ് നേരിട്ട രണ്ടാം ബോൾ തന്നെ വമ്പൻ സിക്സ് പറത്തി. നൂറു മീറ്ററിൽ അധികം ദൂരത്തെക്ക് സിക്സ് പായിച്ച ഉമേഷ്‌ യാദവ് ഷോട്ട് ഇന്ത്യൻ ക്യാമ്പിൽ അടക്കം വൻ ആവേശം സൃഷ്ടിച്ചു. മുൻപും ഇത്തരം ഇന്നിങ്സുകൾ കൊണ്ട് താരം ശ്രദ്ധ നേടിയിട്ടുണ്ട്. വെറും 10 ബോളിൽ രണ്ട് സിക്സ് അടക്കം 15 റൺസാണ് ഉമേഷ്‌ നേടിയത്.

Rate this post