സിക്സ് കിങ് ഉമേഷ്‌, സിക്സ് നേട്ടത്തിൽ കോഹ്ലിക്കും യുവിക്കും ശാസ്ത്രിക്കും മുകളിൽ നേട്ടം

ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ പുരോഗമിക്കുന്ന മൂന്നാം മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ബാറ്റിങ്ങിന് പ്രതികൂലമായ പിച്ചിൽ, രോഹിത് ശർമ (12), ചേതേശ്വർ പൂജാര (1), ശ്രേയസ് അയ്യർ (0) തുടങ്ങിയവരെല്ലാം അതിവേഗം മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, മുൻനിര ബാറ്റർമാർ എല്ലാം റൺ കണ്ടെത്താൻ പരാജയപ്പെട്ട പിച്ചിൽ, വാലറ്റത്ത് ഇറങ്ങിയ ഉമേഷ്‌ യാദവ് തകർത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്.

13 ബോളിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം 17 റൺസ് ആണ് ഉമേഷ് യാദവ് സ്കോർ ചെയ്തത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ആകെ മൂന്ന് സിക്സുകൾ ആണ് അടിച്ചത്. അവയിൽ രണ്ടെണ്ണവും ഉമേഷ് യാദവ് ആണ് സ്കോർ ചെയ്തത് എന്ന കാര്യം ശ്രദ്ധേയമാണ്. ഒരു തവണ നഥാൻ ലിയോണിനെയും, രണ്ടാം തവണ ടോഡ് മർഫിയെയും ആണ് ഉമേഷ്‌ യാദവ് ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തിയത്.

ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ ഉമേഷ് യാദവ്, വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവരെ മറികടന്ന് പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ന് ഇൻഡോർ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയക്കെതിരെ നേടിയ 2 സിക്സറുകൾ ഉൾപ്പെടെ, ഉമേഷ് യാദവിന്റെ ടെസ്റ്റ് ഫോർമാറ്റിലെ സിക്സറുളുടെ എണ്ണം 24 ആയിരിക്കുകയാണ്. ഇതോടെ, ടെസ്റ്റ്‌ ഫോർമാറ്റിൽ 22 സിക്സറുകൾ ഉള്ള  യുവരാജ് സിംഗ്, മുൻ ഇന്ത്യൻ ക്യാപ്റ്റൻ രവി ശാസ്ത്രി എന്നിവരെ ഉമേഷ് യാദവ് മറികടന്നു.

ഇന്ത്യയുടെ മുൻ നിര ബാറ്റർ ആയ വിരാട് കോഹ്ലിക്ക് ടെസ്റ്റ് ഫോർമാറ്റിൽ 24 സിക്സറുകൾ ആണ് ഉള്ളത്. ഇതോടെ, ടെസ്റ്റ് ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണത്തിൽ ഉമേഷ് യാദവ് വിരാട് കോഹ്ലിക്കൊപ്പമെത്തിയിരിക്കുകയാണ്. ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ മൂന്നക്കം കാണാൻ സാധിക്കില്ലേ എന്ന് ഒരു വേളയിൽ സംശയിച്ചു പോയെങ്കിലും, ഉമേഷ് യാദവിന്റെ കൂടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ആണ് ഇന്ത്യ മൂന്നക്കം കണ്ടത്. 

Rate this post