സിക്സ് അടിച്ച് ഉമേഷ് അണ്ണൻ 😱സ്റ്റമ്പ് ബൗണ്ടറി അതിർത്തി കടത്തി യുവ താരം (കാണാം വീഡിയോ )
മുംബൈയിലെ ഡോ ഡി വൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ പുരോഗമിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ, കെകെആർ ടെയ്ലൻഡർ ഉമേഷ് യാദവിനെ ആർസിബി പേസർ ആകാശ് ദീപ് ക്ലീൻ ബൗൾഡ് ചെയ്ത കാഴ്ച്ച മനോഹരമായി. കെകെആർ ബാറ്റിംഗ് യൂണിറ്റിനെതിരെ മത്സരത്തിൽ ആധിപത്യം പുലർത്തിയ ആർസിബി ബൗളർമാർ 18.5 ഓവറിൽ 128 റൺസിന് നൈറ്റ് റൈഡേഴ്സിനെ കൂടാരം കയറ്റി.
അതേസമയം, നൈറ്റ് റൈഡേഴ്സ് കടുത്ത ബാറ്റിംഗ് പ്രതിസന്ധി നേരിടുമ്പോഴാണ് 10-ാമനായി ഉമേഷ് യാദവ് ക്രീസിലെത്തുന്നത്. കെകെആർ 99/8 എന്ന നിലയിൽ നിൽക്കുമ്പോൾ ടിം സൗത്തിക്ക് കൂട്ടായി ക്രീസിലെത്തിയ ഉമേഷ് യാദവ് വാലറ്റത്ത് ചെറുത്ത് നിൽപ്പ് നടത്തി കെകെആറിനെ പരിതാപകരമായ നിലയിൽ നിന്ന് കരകയറ്റി.12 പന്തിൽ 2 ഫോറും ഒരു സിക്സും ഉൾപ്പടെ 150 സ്ട്രൈക്ക് റേറ്റോടെ 18 റൺസാണ് ഇന്ത്യൻ പേസർ നേടിയത്. ആർസിബി ബൗളർമാർ തകർപ്പൻ ഫോമിൽ അരങ്ങുവാഴ്ന്നപ്പോഴും, 11-ാം വിക്കറ്റിൽ വരുൺ ചക്രവർത്തിക്ക് (10*) ഒപ്പം 26 പന്തിൽ 27 റൺസ് കൂട്ടിച്ചേർത്ത് ടീം ടോട്ടൽ 128-ൽ എത്തിച്ചു.
ഒടുവിൽ, 19-ാം ഓവറിലെ അഞ്ചാം പന്തിൽ ആർസിബി പേസർ ആകാശ് ദീപ് എറിഞ്ഞ യോർക്കർ ലെഗ് സൈഡിലേക്ക് ഷോട്ട് കളിക്കാൻ ശ്രമിച്ച ഉമേഷ് യാദവിന് ഷോട്ട് പിഴച്ചതോടെ പന്ത് സ്റ്റമ്പിൽ പതിച്ചു. ആകാശ് ദീപിന്റെ വേഗതയേറിയ ബോൾ സ്റ്റമ്പിൽ പതിക്കുമ്പോൾ, ലെഗ് സ്റ്റംപ് തെറിച്ചു പോകുന്നത് റിപ്ലൈ ദൃശ്യങ്ങളിൽ മനോഹര കാഴ്ച്ച നൽകി.
ഉമേഷ് അണ്ണൻ 😔😔 pic.twitter.com/C7ALKPyIq5
— king Kohli (@koh15492581) March 30, 2022
മത്സരത്തിലേക്ക് വന്നാൽ, 128 റൺസിന് കൂടാരം കയറിയ കെകെആർ നിരയിൽ, ഓൾറൗണ്ടർ അന്ദ്രേ റസ്സൽ (25) ആണ് ടോപ് സ്കോറർ. ആർസിബിക്ക് വേണ്ടി ഹസരംഗ 4-ഉം ആകാശ് ദീപ് 3-ഉം ഹർഷൽ പട്ടേൽ 2-ഉം മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.