തീതുപ്പി ഉമേഷ് അണ്ണൻ… അതിർത്തി കടന്ന് സ്റ്റമ്പ്സ്!!!വീഡിയോ

ഉമേഷ് യാദവിന്റെ പൂഴിക്കടകൻ പന്തുകളിൽ നക്ഷത്രമേണ്ണി മിച്ചൽ സ്റ്റാർക്കും മർഫിയും. ഇരുവരെയും പുറത്താക്കാൻ ഉഗ്രൻ പന്തുകളാണ് ഉമേഷ് യാദവ് മത്സരത്തിൽ എറിഞ്ഞത്. ഇവരുടെയും ഓഫ് സ്റ്റമ്പ് പിഴുതെടുത്ത് ഓസ്ട്രേലിയയെ സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ് ഉമേഷ് യാദവ്. ഇതോടൊപ്പം ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ നൂറു വിക്കറ്റുകൾ പൂർത്തീകരിക്കുന്ന ബോളറായും ഉമേഷ് മാറുകയുണ്ടായി. മാത്രമല്ല മത്സരത്തിൽ ഇന്ത്യ വലിയ പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് ഉമേഷ് യാദവിന്റെ ഈ തട്ടുപൊളിപ്പൻ ബോളിംഗ് പ്രകടനം.

മത്സരത്തിൽ ഓസ്ട്രേലിയൻ ഇന്നിങ്സിന്റെ എഴുപത്തിനാലാം ഓവറിലാണ് ഉമേഷ് ഒരു അത്ഭുത പന്തിൽ സ്റ്റാർക്കിനെ മടക്കിയത്. വിക്കറ്റിന് റൗണ്ടിലൂടെ വന്ന ഉമേഷിന്റെ പന്ത് ആംഗിൾ ചെയ്തു ഉള്ളിലേക്ക് വരികയായിരുന്നു. എന്നാൽ നേരെയുള്ള ലൈനിലാണ് സ്റ്റാർക്ക് ബാറ്റ് വച്ചത്. പക്ഷേ തിരിഞ്ഞു വന്ന പന്ത് ആ സമയത്ത് സ്റ്റാർക്കിന്റെ കുറ്റി പിഴുതു. സ്റ്റാർക്കിന്റെ ഓഫ് സ്റ്റമ്പ് മൈതാനത്ത് പലതവണ കറങ്ങിയാണ് വീണത്. ഇതോടെ 3 പന്തുകളിൽ 1 റൺ നേടിയ സ്റ്റാർക്ക് കൂടാരം കയറുകയും ചെയ്തു.

ശേഷം സമാനമായ രീതിയിൽ 76ആം ഓവറിൽ മാർഫിയുടെ കുറ്റി പിഴുതെറിയാനും ഉമേഷിന് സാധിച്ചു. ഉമേഷിന്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച മർഫി സ്വപ്നത്തിൽ പോലും കാണാൻ സാധിക്കാത്ത രീതിയിലാണ് പുറത്തായത് ഇവിടെയും മർഫിയുടെ ഓഫ് സ്റ്റംപ് ആണ് ഉമേഷ് പിഴുതെറിഞ്ഞത്. എന്തായാലും ഈ വിക്കറ്റുകളോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. ഇതോടെ ആദ്യ 150 നു മുകളിൽ ലീഡ് നേടുക എന്ന ഓസ്ട്രേലിയയുടെ മോഹം ഇല്ലാതായിരിക്കുകയാണ്.

മത്സരത്തിന്റെ ആദ്യദിവസം ഇന്ത്യൻ ബാറ്റിംഗ് നിര പൂർണമായും തകർന്നതായിരുന്നു കണ്ടത്. ആധ്യ ഇന്നിങ്സിൽ ഇന്ത്യക്ക് വെറും 109 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അതിനുശേഷം ഓസ്ട്രേലിയക്ക് ആദ്യദിവസം മികച്ച തുടക്കം ലഭിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഇന്ത്യൻ ബോളിഗ് നിരയുടെ ഈ വമ്പൻ തിരിച്ചുവരവ്.

Rate this post