മിന്നൽ ഇൻസ്വിങ്ങറുമായി ഉമേഷ്‌ യാദവ് 😱പറന്ന് അകന്ന് മിഡിൽ സ്റ്റമ്പ് (കാണാം വീഡിയോ )

ഇന്ത്യ : സൗത്താഫ്രിക്ക മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായി തന്നെയാണ് രണ്ടാം ദിനവും പുരോഗമിക്കുന്നത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്കൻ സ്കോർ 17 റൺസായിരുന്നു.എന്നാൽ രണ്ടാം ദിനം ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് നമുക്ക് കാണാൻ സാധിച്ചത്.

രണ്ടാം ദിനം ആദ്യത്തെ ഓവറിൽ തന്നെ സ്റ്റാർ ഓപ്പണർ മാർക്രം വിക്കറ്റ് നഷ്ടമായ സൗത്താഫ്രിക്ക്ക്‌ പിന്നീട് കരുത്തായി മാറിയത് മഹാരാജ് : പിറ്റേഴ്സൺ സഖ്യമാണ് എങ്കിലും ടെസ്റ്റ്‌ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചു വരവ് വിക്കറ്റിൽ കൂടി മനോഹരമാക്കി മാറ്റാൻ പേസർ ഉമേഷ്‌ യാദവിന് സാധിച്ചു. ഉമേഷ്‌ യാദവ് മാജിക്ക് ഇൻസ്വിങ്ങറിൽ നൈറ്റ്‌ വാച്ച്മാൻ കേശവ് മഹാരാജ് കുറ്റി തെറിക്കുകയായിരുന്നു.

മനോഹരമായ ഉമേഷ്‌ യാദവ് ബോളിന് മുൻപിൽ മഹാരാജ് ഉത്തരം ഇല്ലാതെ നിന്ന് പോയി. ചില ഷോട്ടുകൾ കളിച്ചും ഒപ്പം ബൗണ്ടറികൾ നേടിയും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ച മഹാരാജിന്റെ വിക്കറ്റ് വീഴ്ത്തിയ ഉമേഷ്‌ യാദവ് ക്യാപ്റ്റൻ വിശ്വാസം കാത്തുസൂക്ഷിച്ചു.45 ബോളിൽ നിന്ന് 4 ഫോറുകൾ അടക്കമാണ് കേശവ് മഹാരാജ് 25 റൺസ്‌ നേടിയത്.താരം ബൗളിങ്ങിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരിന്നു.

നേരത്തെ ഇന്ത്യക്കായി ഒന്നാം ദിനം തന്റെ ടെസ്റ്റ്‌ കരിയറിലെ തന്നെ രണ്ടാമത്തെ സ്ലോ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിക്ക് പിന്തുണ നൽകാൻ മറ്റാരും ഇല്ലാതെ പോയതോടെ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ 223 റൺസിൽ അവസാനിച്ചത്. വിരാട് കോഹ്ലി 201 ബോളിൽ 12 ഫോറും 1 സിക്സ് അടക്കം 79 റൺസ്‌ നേടി പുറത്തായി. ഒരുവേള മറ്റൊരു സെഞ്ച്വറി എന്നുള്ള എല്ലാവരുടെയും പ്രതീക്ഷ കോഹ്ലി വിക്കറ്റ് പിന്നാലെ നഷ്ടമായി പോയി