തീതു പ്പി ഉമേഷ്‌ യാദവ്!! റോയൽ ലണ്ടൻ കപ്പിൽ 5 വിക്കെറ്റ് പ്രകടനവുമായി ഉമേഷ് യാദവ് |വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ സ്റ്റാർ ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ഉമേഷ്‌ യാദവ്. ടെസ്റ്റ്‌ ക്രിക്കറ്റിൽ ടീം ഇന്ത്യക്കായി അനേകം മികച്ച പ്രകടനങ്ങൾ അടക്കം കാഴ്ചവെക്കുന്ന ഉമേഷ്‌ യാദവ് ഇപ്പോൾ കൗണ്ടി ക്രിക്കറ്റ്‌ പിന്നാലെ ലണ്ടൻ റോയൽ ഏകദിന കപ്പിൽ കൂടി ഞെട്ടിക്കുകയാണ്.

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തന്റെ ടീമിനായി മാജിക്ക് ബൌളിംഗ് പ്രകടനം കാഴ്ചവെക്കുന്ന പേസർ ഉമേഷ് യാദവ് കഴിഞ്ഞ ദിവസമാണ് മിഡിൽസെക്സിന് വേണ്ടി എതിർ ടീമായ ഡർഹാം ടീം ബാറ്റ്സ്മാന്മാരെയെല്ലാം വീഴ്ത്തിയത്.5 വിക്കറ്റുകൾ എറിഞ്ഞിട്ട ഉമേഷ്‌ യാദവ് 9.2 ഓവറിൽ വെറും 33 റൺസാണ് വഴങ്ങിയത്.താരം ബൌളിംഗ് പ്രകടനം വീഡിയോ ഇതിനകം ആരാധകർ അടക്കം ഏറ്റെടുത്ത് കഴിഞ്ഞു.

അതേസമയം ഇന്നലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡർഹാമിന്റെ ഇന്നിങ്സ് 49.2 ഓവറിൽ 268 റൺസിൽ അവസാനിച്ചു. ഉമേഷ്‌ യാദവാണ് ടോപ് ഓർഡറിൽ അവരെ തകർത്തത്. ഉമേഷ്‌ മനോഹരമായ ഇൻ സ്വിങ്ങറുകൾ അടക്കം എറിഞ്ഞത് ശ്രദ്ധേയമായി.കളിയിൽ മിഡിൽസെക്സ് 9 വിക്കറ്റിനാണ് ജയം നേടിയത്.കളിയിൽ ഉമേഷ്‌ ഒപ്പം പേസർ ഹോൾമാൻ നാല് വിക്കറ്റ് വീഴ്ത്തി

അതേസമയം റോയൽ ലണ്ടൻ കപ്പിൽ നിലവിൽ ഉമേഷ്‌ യാദവിനെ കൂടാതെ ഇന്ത്യൻ താരങ്ങളായിട്ടുള്ള ക്രുനാൽ പാണ്ഡ്യ, സീനിയർ താരം ചേതേശ്വർ പുജാര, വാഷിങ്ടൺ സുന്ദർ എന്നിവരും കളിക്കുന്നുണ്ട്.