തോറ്റാൽ എന്താണ് ഉമേഷ്‌ യാദവിന് റെക്കോർഡ് വരുൺ ചക്രവർത്തിക്കും ബംബർ നേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ഏറ്റവും ത്രില്ലർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ എതിരെ മാസ്മരിക ജയം സ്വന്തമാക്കി ബാംഗ്ലൂർ ടീം. ഇന്നലെ നടന്ന അത്യന്തം ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ഫാഫ് ഡൂപ്ലസ്സിസും ടീമും ജയം നേടിയത്. അവസാന ഓവറിൽ സിക്സും ഫോറുമായി ദിനേശ് കാർത്തിക്ക് തിളങ്ങിയ മത്സരത്തിൽ ഇരു ടീമുകളും പുറത്തെടുത്തത് ഗംഭീരമായ പ്രകടനം.

അതേസമയം സീസണിലെ ആദ്യത്തെ ജയമാണ് ബാംഗ്ലൂർ ടീം ജയിച്ചതെങ്കിലും അപൂർവ്വമായ ചില നേട്ടങ്ങൾ കൂടി ഇന്നലെ നടന്ന മത്സരത്തിൽ പിറന്നു.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഇന്നിങ്ങ്സിൽ ബാറ്റ് ചെയ്യാനായി എത്തിയ പത്താമനും പതിനോന്നാമനും ചേർന്ന് ബാറ്റിങ്ങിൽ തങ്ങൾ ഒരുമിച്ച് രണ്ടക്കം കടക്കുന്നത്.ഇന്നലെ നടന്ന കളിയിൽ ബാംഗ്ലൂർ എതിരെ കൊൽക്കത്ത ടീമിന് വേണ്ടി ഉമേഷ് യാദവ് പത്താമനായി ഇറങ്ങി ഇറങ്ങി 18 റൺസും കൂടാതെ വരുൺ ചക്രവർത്തി പതിനൊന്നാമനായി ഇറങ്ങി 10 റൺസും അടിച്ചെടുത്തു.

കൂടാതെ അവസാന ഓവറിൽ വരെ തന്റെ ടീമിനായി പൊരുതിയ വരുൺ ചക്രവർത്തി നേരിട്ടത് 16 പന്തുകളാണ്. ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഒരു പതിനോന്നാമനായ ബാറ്റ്‌സ്മാൻ ഒരു മത്സരത്തിൽ നേരിടുന്ന പന്തുകളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നത് കൂടിയായി ഇത്‌ മാറി ഇന്നലത്തെ കളിയിൽ വരുൺ മറികടന്നത്

2010ൽ ചെന്നൈക്ക് എതിരെ പേസർ ഇഷാന്ത് ശർമ നേരിട്ട 15 പന്തുകളുടെ റെക്കോഡ്.അതേസമയം ഇന്നലത്തെ മത്സരത്തിൽ ഉമേഷ് യാദവിന്റെ ബാറ്റിൽ നിന്നും പിറന്ന 18 റൺസ് അദ്ദേഹത്തിനും റെക്കോർഡ് നൽകി. പത്താം നമ്പറിൽ ഏറ്റവും അധികം റൺസ്‌ അടിച്ച ബാറ്റ്‌സ്മാന്മാരിൽ ഉമേഷ്‌ യാദവ് മൂന്നാം സ്ഥാനത്തേക്ക് എത്തി.